ബാഴ്‌സലോണ: സ്‌പെയിൻ കൗമാരതാരം ലമീൻ യമാലിന്റെ ബാഴ്‌സലോണയിലെ ആഡംബര വീട്ടിൽ മോഷണശ്രമം. ബുധനാഴ്ച പുലർച്ചെയാണ് മുഖംമൂടി ധരിച്ച രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ കണ്ടതോടെ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
സ്‌പെയിൻ ലോകകപ്പ് സെമിഫൈനൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവമുണ്ടായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മുൻ ബാഴ്‌സ താരം ജെറാഡ് പിഗ്വെ, ഗായിക ഷക്കീർ എന്നിവർ നേരത്തെ താമസിച്ചിരുന്ന വീടാണിത്. 9.5 മില്യൺ പൗണ്ടാണ് വീടിന്റെ വിപണി മൂല്യമായി കണക്കാക്കുന്നത്.
