തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിക്ക് എതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സർക്കാർ ചിഹ്നം ഉപയോഗിച്ചെന്നാണ് പരാതി.
ഔദ്യോഗിക ലെറ്റർ പാഡിൽ പിന്തുണ തേടി വീടുകളിൽ വിതരണം ചെയ്ത കത്തുകളിൽ സർക്കാർ ചിഹ്നം ഉൾപ്പെട്ടിരുന്നെന്നും പരാതിയിൽ പറയുന്നു.
നേമം നിയോജക മണ്ഡലത്തിലെ ബിജെപി ലീഗൽ ഇൻചാർജ് പ്രകാശ് ആർ.സിയാണ് പരാതി നൽകിയിരിക്കുന്നത്. മണ്ഡലം വരണാധികാരിക്കാണ് പരാതി നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വി.ശിവൻകുട്ടി സംസ്ഥാന മന്ത്രിയെന്ന തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടർമാരിൽ അനധികൃത സ്വാധീനം ചെലുത്തിയതായും പരാതിയിൽ
മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്‌നമായ ലംഘനവും ശിക്ഷാർഹവുമാണെന്ന് പരാതിയിൽ പറയുന്നു . പരാതി പരിശോധിച്ച് വി.ശിവൻകുട്ടിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
