Category: Breaking News

`ഞാൻ കാശിക്കു പോകുന്നു’, കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി

കണ്ണൂർ: കണ്ണൂർ പെരിങ്ങത്തൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടതായി പരാതി. പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെയാണ് കാണാതായത്. `ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം പതിവാക്കിയത് വിലക്കിയതോടെയാണ് വിദ്യാർത്ഥി നാടുവിട്ടത്. ശിവസൂര്യയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നു എന്ന് അച്ഛൻ ജിഗീഷ് പറയുന്നു. ശിവസൂര്യ വീട് വിട്ട് ഇറങ്ങുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മൂന്നുദിവസം മുൻപാണ് കാണാതായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന് പുറത്തേക്കും […]
Read more

സോഷ്യൽ മീഡിയ കത്തിക്കാൻ രേണു തിരിച്ചെത്തി

കൊല്ലം : കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാതിരുന്ന രേണു സുധി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയ റീലുകളുമായി രേണു വീണ്ടും സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയത്. സ്ഥിരമായി റീലുകളും ഫോട്ടോകളും പങ്കുവെച്ചിരുന്ന രേണുവിനെ കുറച്ച് ദിവസങ്ങളായി കാണാതായതോടെ, ആരാധകരിൽ പലരും “രേണു എവിടെ പോയി?” എന്ന ചോദ്യവും ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പഴയപോലെ സോഷ്യൽ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.പുതിയ റീലുകൾ പങ്കുവെച്ചതോടെ ആരാധകരും കമന്റ് ബോക്സിൽ […]
Read more

FCR.A ബില്ലിൽ കുരുങ്ങി മോദി

തിരുവനന്തപുരം: രാജ്യത്തിനകത്ത് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ഉയർത്തിയ പ്രതിഷേധത്തിനൊപ്പം യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റേതടക്കം വിദേശ സമ്മർദം കൂടി ശക്തിപ്പെട്ടതോടെ എഫ്.സി.ആർ.എ ബില്ലിൽ കുരുങ്ങി മോദി സർക്കാർ. മുഖം രക്ഷിക്കാൻ വിവാദ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാമെന്ന സ്പീക്കർ ഓം ബിർളയുടെ സമവായ നിർദേശം കോൺഗ്രസ് തള്ളി. ജെ.പി.സിക്ക് വിടാനുള്ള നിർദേശത്തെ തങ്ങൾ സഭയിൽ എതിർക്കുമെന്നും ബിൽ പിൻവലിക്കുക മാത്രമേ പരിഹാരമുള്ളൂ എന്നും കോൺഗ്രസ് സ്പീക്കറെ അറിയിച്ചു.ഒന്നുകിൽ കോൺഗ്രസ് എതിർപ്പ് അവഗണിച്ച് ബിൽ ജെ.പി.സിക്ക് […]
Read more

അമൃതാനന്ദ മയിയെ സന്ദർശിച്ച് VD

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ അമൃതാനന്ദ മയിയെ സന്ദർശിച്ചു. കൊല്ലം അമൃതപുരിയിലെ ആശ്രമത്തിൽ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ദർശനം സ്വീകരിച്ച അദ്ദേഹം, കുടിവെള്ള വിതരണം മുതൽ ഗ്രാമ ശാക്തീകരണവും പരിസ്ഥിതി സംരംഭങ്ങളും അടക്കമുള്ള പൗരന്മാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തതായും അമൃതാന്ദമയി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. വീടിനടുത്തുള്ള കളരി ക്ഷേത്രത്തിലും മുഖ്യമന്ത്രി പ്രാർഥന നടത്തി. കടലിൽ കാണാതായവരുടെ വീടുകളിലും ഇന്നലെ മുഖ്യമന്ത്രി സന്ദർശനം നടത്തിയിരുന്നു. കാണാതായവർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മത്സ്യത്തൊഴിലാളികളുടെ വീടുകളിലെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി ഷിബു […]
Read more

VD യെ അഭിനന്ദിച്ച് ബിഷപ്പ്

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലിൽ സർക്കാരിനെ പ്രശംസിച്ച് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. മത്സ്യത്തൊഴിലാളി വിഷയത്തിൽ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും പത്ത് ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള വി ഡി സതീശന്റെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും […]
Read more

കിരൺ റിജിജുവിനെ തള്ളി KC

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളിൽ അമിത് ഷാ സഭയിൽ മറുപടി പറയുമെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചർച്ച വലിച്ചു നീട്ടി മറുപടി പറയുകയല്ല വേണ്ടതെന്നും അമിത് ഷാ നേരിട്ട് സഭയിലെത്തി പ്രസ്താവന നടത്തണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരൺ റിജിജു പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. […]
Read more

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

കൊച്ചി: കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ് രാജമൗലി അവതരിപ്പിക്കുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ ടീമും ചേർന്ന് ചിത്രത്തിലെ സോങ് റിലീസ് കളർഫുൾ ആക്കി മാറ്റി. ചിത്രത്തിലെ കേക്ക് യു വാക്ക് യു ഗാനത്തിന് ഫഹദ് ഫാസിലും സാറയും സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളും ചേർന്ന് നൃത്തച്ചുവടുകൾ വച്ചപ്പോൾ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം കുട്ടികളുടെ ആവേശം ഇരട്ടിയായി. കുട്ടികളുടെ നിലക്കാത്ത കരഘോഷത്തിനു ശേഷം സർപ്രൈസ് ആയി […]
Read more

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്

കൊച്ചി: ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ […]
Read more

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് പുറത്ത്

കൊച്ചി: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ്” ൽ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. “33 ടെംപിൾ റോഡ്” എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി […]
Read more

മഴ: കേരളത്തിനുണ്ടായത് 127.61 കോടി രൂപയുടെ കൃഷിനാശം

തിരുവനന്തപുരം: മഴ മൂലം കേരളത്തിന് 127.61 കോടി രൂപയുടെ കാർഷികനഷ്ടം ഉണ്ടായെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. ഓഗസ്റ്റ് 9 വരെയുള്ള കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ അനുസരിച്ചുള്ള കണക്കാണിത്. 9332 ഹെക്ചർ കൃഷി നശിക്കുകയും 45,904 കർഷകരെ ബാധിക്കുകയും ചെയ്തു. അടിയന്തര സഹായം ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുത്തിയെന്ന് കൃഷി മന്ത്രി അറിയിച്ചു. ഇതുവരെയുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ 110 കോടി രൂപയുടെ അടിയന്തര ധനസഹായമാണ് കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. […]
Read more

Recent News