തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളിൽ അമിത് ഷാ സഭയിൽ മറുപടി പറയുമെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവന തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ചർച്ച വലിച്ചു നീട്ടി മറുപടി പറയുകയല്ല വേണ്ടതെന്നും അമിത് ഷാ നേരിട്ട് സഭയിലെത്തി പ്രസ്താവന നടത്തണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരൺ റിജിജു പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ സംഭാവന കൊള്ളയിലും സർക്കാർ പ്രതികരിക്കണമെന്ന് കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ വീടും കൊള്ളയടിച്ചതിന് തുല്യമാണ് ഇതെന്നും പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്സിആർഎ ഭേദഗതി ബില്ല് കൊണ്ട് വരാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കിരൺ റിജിജുവിനെ തള്ളി KC
