ബംഗളൂരു: കർണാടകയിലെ ഹുൻസൂരിൽ ബാങ്ക് ജീവനക്കാരിയായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിനി അനുശ്രീ (25)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹുൻസൂരിൽ എസ്ബിഐ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്തുവരികയായിരുന്നു. വരുന്ന ഡിസംബറിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Related Posts
സ്വര്‍ണപ്പണയ സ്ഥാപനത്തില്‍ തിരിമറി ആരോപണം; ജീവനക്കാരായ യുവതികൾ ജീവനൊടുക്കാൻ ശ്രമിച്ചു, ഒരാൾ മരിച്ചു
തിരുവനന്തപുരം: സ്വര്‍ണപ്പണയ സ്ഥാപനത്തിലെ തിരിമറി ആരോപണത്തിന് പിന്നാലെ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതികളില്‍ ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അഞ്ജു(28) ആണ്…
പെൺ സൃഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തി, തീ പടർന്ന് പൊള്ളലേറ്റ 56 കാരൻ മരിച്ചു
കൊല്ലം: ഒപ്പം താമസിച്ചിരുന്ന പെൺ സുഹൃത്തിനെ പെട്രോളൊഴിച്ച് തീകൊളുത്തിയ 56 കാരൻ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് രഘുവാണ്…
വയനാട് ദുരന്തം: മൂന്നാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ ആറായി
കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സർവേയറായി ഉത്തർപ്രദേശ് സ്വദേശി ഉത്തർപ്രദേശ് സ്വദേശി…
