Category: Breaking News

‘ഇവിടെ എല്ലാം പോകും..’; നായകനായി ഞെട്ടിച്ച് ലോക്കി

കൊച്ചി : ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മതേശ്വരം സംവിധാനം ചെയ്ത ഡി.സി തിയേറ്ററുകളിൽ എത്തിയിരിക്കുയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സംവിധായകനായി തന്റെ കഴിവ് തെളിയിച്ച ശേഷം നായകനായി ലോകേഷ് കനകരാജ് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ലോകേഷിന്റെയും വാമിഖയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും മികച്ചുനിന്നുവെന്നാണ് റിപ്പോർട്ടുകൾ. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് […]
Read more

സൂര്യ- മമിത ബൈജു ഒന്നിക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ട്രെയ്‌ലർ പുറത്ത്

ചെന്നൈ : സൂര്യയെ നായകനായക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഓഗസ്റ്റ് 14 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ […]
Read more

ദളപതി കച്ചേരിയുമായി ‘മുഖ്യമന്ത്രി വിജയ്’; ജന നായകനിലെ വീഡിയോ ഗാനം പുറത്ത്

ചെന്നൈ : വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമായ ജന നായകൻ മികച്ച കളക്ഷൻ നേടി മുന്നേറ്റം തുടരുകയാണ്. സമ്മിശ്ര അഭിപ്രായങ്ങൾക്കിടയിലും ആഗോള തലത്തിൽ 300 കോടിയോളമാണ് ചിത്രം സ്വന്തമാക്കിയത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് ഒരുക്കിയ ദളപതി കച്ചേരി എന്ന വീഡിയോ ഗാനമാണ് ഇന്നലെ റിലീസ് ചെയ്തത്. വിജയ് ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് പോലെയാണ് […]
Read more

ബെത്‌ലഹേം കുടുംബ യൂണിറ്റ് ഓഗസ്റ്റ് 21ന്

കൊച്ചി : ഇക്കുറി ഓണം ആഘോഷത്തിലാറാടിക്കാൻ നിവിൻ പോളിയും മമിത ബൈജുവും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിന് ഒരാഴ്ച മുന്നേ ഓഗസ്റ്റ് 21-ന് ചിത്രം തിയേറ്ററുകളിലെത്തും. റോം – കോം ജോണറിൽ എത്തുന്ന ചിത്രം ഇക്കുറി ഓണത്തിന് തിയേറ്ററുകളിൽ ചിരിമേളം തന്നെ തീർക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏതാനും നാളുകള്‍ കൊണ്ടുതന്നെ ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ […]
Read more

മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനാൽ മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു. ലാൽ ഒഴികെ ഉള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. ​ഗായിക കെ എസ്‌ ചിത്ര, മനോജ് കെ ജയൻ അടക്കമുള്ളവർ എത്തിയെങ്കിലും മോഹൻലാലിന് വീസ ലഭിച്ചിരുന്നില്ല. വീസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം ഉണ്ടാകുമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥകളാണ് മോഹൻലാലിന് വീസ ലഭിക്കുന്നതിന് പ്രശ്നമായതെന്നാണ് വിവരം.
Read more

വമ്പൻമാരെ ഞെട്ടിച്ച് വിസ്‍മയ മോഹൻലാല്‍

കൊച്ചി : വിസ്‍മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രം തുടക്കം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് […]
Read more

സംസ്ഥാന സർക്കാറിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. വന്ദേമാതരം നിർബന്ധമാക്കാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയത്. വന്ദേമാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും പിന്നെ ദേശീയ ഗാനവും എന്ന ക്രമത്തിൽ ആലപിക്കണമെന്നായിരുന്നു പുതിയ മാർഗനിർദേശം. സംസ്ഥാന ഗീതം ഇല്ലെങ്കിൽ ആദ്യം വന്ദേമാതരം അതിന് ശേഷം ദേശീയ […]
Read more

ആർഭാടങ്ങൾ ഒഴിവാക്കാനൊരുങ്ങി CPM

തിരുവനന്തപുരം: ‘പാറ്റ’ സമരവും വർത്തമാനകാലത്തെ പാർട്ടിയുടെ അവസ്ഥയും തിരിച്ചറിഞ്ഞ് പ്രവർത്തനരീതി പരിഷ്‌കരിക്കാൻ സി.പി.എം. സെപ്റ്റംബറിൽ കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാനകമ്മിറ്റി യോഗത്തിൽ കർമ്മപരിപാടി തയ്യാറാക്കും. സമര പ്രചാരണരീതി മാറ്റുകയും പുതുതലമുറയെ പാർട്ടിയിലേക്കും പ്രവർത്തനത്തിലേക്കും ആകർഷിക്കാനുള്ള സമീപനം ഉണ്ടാവുകയുംവേണം. പരമ്പരാഗത പ്രവർത്തനരീതിയിൽ സമൂല അഴിച്ചുപണിയുണ്ടാകണമെന്നാണ് പാർട്ടി വിലയിരുത്തൽ. കൂടുതൽ ഫണ്ട് പിരിവുനടത്തുന്ന പാർട്ടിയും സംഘടനകളുമെന്ന പേരുദോഷം സി.പി.എമ്മിനും പോഷകസംഘടനകൾക്കുമുണ്ട്. ഇത് മാറ്റിയെടുക്കുന്നത് സംബന്ധിച്ചാണ് മറ്റൊരു ചർച്ച. ഇതിന്റെ തുടക്കം വിശാല സംസ്ഥാനകമ്മിറ്റിയുടെ നടത്തിപ്പുമുതൽ തുടങ്ങും. ഇത് പാർട്ടി സമ്മേളനത്തിന്റെ […]
Read more

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്നു തുറക്കും. തമിഴ്നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണിത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുന്നത്. ഇതോടൊപ്പം, മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളം തുറന്നുവിടാനാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തേക്കടിയിൽ പ്രത്യേക പൂജക‌ൾക്ക് ശേഷമാണ് ഷട്ടർ ഉയർത്തുക. സാധാരണ ഗതിയിൽ ജൂൺ മാസം ഒന്നാം തീയതിയാണ് കാർഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് […]
Read more

കനത്ത മഴ: ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി […]
Read more

Recent News