കുവൈത്തിൽ അനധികൃത ഗർഭച്ഛിദ്രം; രഹസ്യാന്വേഷണത്തിൽ ഗൈനക്കോളജിസ്റ്റ് അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃതമായി ഗർഭച്ഛിദ്രം നടത്തുകയും ഗർഭച്ഛിദ്ര ഗുളികകൾ പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ഈജിപ്ഷ്യൻ സ്വദേശിയായ ഒരു ഗൈനക്കോളജിസ്റ്റിനെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിൻറെ അറിയിപ്പുപ്രകാരം സ്വകാര്യ ക്ലിനിക്കിൽ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തുകയും പണം നേരിട്ടും ബാങ്ക് ട്രാൻസ്ഫറിലൂടെയും സ്വീകരിക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. നിരീക്ഷണവും അന്വേഷണവും നടത്തിയതോടെ വിവരം ശരിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന ഡോക്ടറുമായി […]
Read more

