Category: Breaking News

വെന്തുരുകി സൗദി അറേബ്യ

ദമ്മാം: കടുത്ത ചൂടിൽ വെന്തുരുകി സൗദി അറേബ്യ. കിഴക്കൻ സൗദിയിൽ ഇന്നനുഭവപ്പെട്ടത് കൊടും ചൂടാണ്. അൽഹസയിൽ താപനില 50 ഡിഗ്രി കടന്നു. പ്രവിശ്യയുടെ മറ്റു പ്രദേശങ്ങളിലും ഉയർന്ന ചൂടും ഉഷ്ണകാറ്റും തുടരുകയാണ്. എന്നാൽ ദക്ഷിണ സൗദിയിൽ അനുഭവപ്പെട്ടു വരുന്ന മഴയും കോട മഞ്ഞും വരും ദിവസങ്ങളിലും തുടരും. രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടു വരുന്ന കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിൽ താപനില 50 °C രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ താപനില ഉയരുമെന്ന് […]
Read more

കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളിൽ വൻ പണമിടപാടുകൾക്ക് കർശന പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളിൽ വൻ പണമിടപാടുകൾക്ക് കർശന പരിശോധന ഏർപ്പെടുത്തി. 3,000 ദിനാറിന് മുകളിലുള്ള പണമയക്കലുകൾക്ക് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നൽകണം. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. രാജ്യത്തെ എക്‌സ്‌ചേഞ്ച് കമ്പനികൾ വഴിയുള്ള പ്രതിദിന പണമിടപാട് 1,000 ദിനാറായി പരിമിതപ്പെടുത്തിപ്പെടുത്തിയിട്ടുണ്ട്. 3,000 ദിനാറിന് മുകളിലുള്ള തുക അയക്കുന്നവർ കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം. ഇതിന് മുകളിലുള്ള ഇടപാടുകൾ ആവശ്യമായ രേഖകളോടെ ബാങ്കിങ് ചാനലുകൾ […]
Read more

യുഎഇയിൽ ചെറുകിട സംരംഭങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് ഇളവ് നീട്ടി

ദുബൈ: യുഎഇയിൽ ചെറുകിട സംരംഭങ്ങൾക്ക് ലഭിക്കുന്ന കോർപറേറ്റ് ടാക്‌സ് ഇളവ് നീട്ടി. നികുതിയിളവ് 2029 ഡിസംബർ 31 വരെ തുടരാനാണ് തീരുമാനം. പ്രവാസികൾ ഉൾപ്പെടെ നിരവധി ചെറുകിട ബിസിനസ് സംരംഭകർക്ക് ആശ്വാസമേകുന്നതാണ് പുതിയ നിയമഭേദഗതി. 2023 ജൂൺ ഒന്ന് മുതലാണ് യുഎഇയിൽ കോർപറേറ്റ് ടാക്‌സ് നിലവിൽ വന്നത്. അന്നത്തെ നിയമപ്രകാരം 30 ലക്ഷം ദിർഹം വരെ വാർഷിക വരുമാനമുള്ള കമ്പനികൾ കോർപറേറ്റ് ടാക്‌സ് നൽകേണ്ടതില്ല. മൂന്ന് മില്യണ് മുകളിൽ വരുമാനമുള്ള കമ്പനികൾക്കാണ് കോർപറേറ്റ് നികുതി ബാധകമാവുക. ഈ […]
Read more

മുഖ്യമന്ത്രിയോട് സഹായം തേടി റിഷഭ് പന്ത്, ഉറപ്പുനൽകി പുഷ്കർ സിംഗ് ധാമി

ഡെറാഡൂൺ: സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാനും അവിടെ വീട് നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ തടസപ്പെട്ടതോടെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് പരസ്യമായി സഹായം അഭ്യർത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഇന്നലെ രാത്രി പങ്കുവെച്ച പോസ്റ്റിലാണ് പന്ത് തന്‍റെ നിരാശ റിഷഭ് പന്ത് പരസ്യമാക്കിയത്. പിന്നാലെ താരത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി രംഗത്തെത്തി. ഡൽഹിയിൽ നിന്ന് സ്വന്തം നാടായ ഉത്തരാഖണ്ഡിലേക്ക് താമസം മാറാൻ […]
Read more

ബിഗ് ടിക്കറ്റ്: ആദ്യ ബിഗ് സ്പിന്നിൽ 450,000 ദിർഹം; രണ്ട് മലയാളികൾക്ക് സമ്മാനം

ബിഗ് ടിക്കറ്റ് ബിഗ് സ്പിൻ മത്സരത്തിൽ വിജയിച്ച് രണ്ട് മലയാളികൾ. നിതിൻ ജോയ്, ദിനേഷ് കുമാർ എന്നിവരാണ് വിജയികൾ. ദിനേഷ് 2.5 ലക്ഷം ദിർഹവും നിതിൻ 1 ലക്ഷം ദിർഹവും നേടി. മൊത്തം മൂന്നു പേരാണ് ആദ്യത്തെ ബിഗ് സ്പിന്നിൽ വിജയിച്ചത്. ജോർദാനിൽ നിന്നുള്ള ഒസാമ മഹ്മൂദ് ആണ് മൂന്നാമത്തെ വിജയി. അദ്ദേഹം 1 ലക്ഷം ദിർഹമാണ് നേടിയത്. മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നും അബുദായിലേക്ക് നിതിൻ എത്തി. വിമാന ടിക്കറ്റും താമസവും ബിഗ് ടിക്കറ്റ് ടീം […]
Read more

നായകനായും ഞെട്ടിച്ച് ലോകേഷ് കനകരാജ്, ഓപ്പണിംഗ് കളക്ഷൻ വൻ തുക

കൊച്ചി : സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസിക്ക് ഓപ്പണിംഗ് ഡേയില്‍ ആറ് കോടിയാണ് […]
Read more

യൂണിവേഴ്സ് ബോസ് കേരളത്തിലേക്ക്

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് പിന്തുണ നൽകാൻ ക്രിക്കറ്റ് ഇതിഹാസവും ബ്ലൂ ടൈഗേഴ്സ് ഗ്ലോബലിന്റെ സഹഉടമയുമായ ക്രിസ് ഗെയിൽ കേരളത്തിലേക്ക്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ‘യൂണിവേഴ്സ് ബോസ്’ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ടീമിനെ പിന്തുണയ്ക്കാനും മൂന്നാം സീസണിന്റെ ആവേശത്തിൽ പങ്കുചേരാനും സ്റ്റേഡിയത്തിലെത്താൻ ഗെയിൽ ക്രിക്കറ്റ് ആരാധകരോട് ആഹ്വാനം ചെയ്തു. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ക്യാപ്റ്റനായി സാലി സാംസണിനെയും വൈസ് ക്യാപ്റ്റനായി ബേസിൽ തമ്പിയെയും […]
Read more

സന്നാഹ മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച സ്കോറിലേക്ക്

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്കോറിലേക്ക്. ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക ഇലവന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 9 റണ്‍സുമായി കെഷാര നുവാന്‍തയും ഒരു റണ്ണുമായി ദിലും സദീരയും ക്രീസില്‍. ഓപ്പണര്‍ രാവിന്ദു രാസന്ത, നിഷാൻ മധുഷ്ക ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് ശ്രീലങ്ക ഇലവന്‍ ഭേദപ്പെട്ട സ്കോറിലെത്തിയത്. 71 റണ്‍സെടുത്ത രാവിന്ദപ […]
Read more

ഇൻഫാന്‍റിനോയ്‌ക്കെതിരെ ഗുരുതര സാമ്പത്തിക തിരിമറി ആരോപണം

ലണ്ടൻ/സൂറിച്ച്: ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫയുടെ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്‌ക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി ഇംഗ്ലീഷ് മാധ്യമങ്ങള്‍. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ, വ്യക്തിപരമായ ബന്ധങ്ങളുടെ പേരിൽ ഒരു ജീവനക്കാരിക്ക് അനർഹമായ ആനുകൂല്യങ്ങളും വൻതുകയും നൽകിയെന്നാണ് പുതിയ വെളിപ്പെടുത്തൽ. ബ്രിട്ടീഷ് മാധ്യമമായ ‘ദി ഡെയ്‌ലി ടെലിഗ്രാഫ്’ ആണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. യുവേഫയിൽ സാങ്കേതിക തസ്തികയിലുണ്ടായിരുന്ന ജീവനക്കാരിക്ക് നിയമവിരുദ്ധമായി വലിയ തുകയുടെ സ്ഥാനക്കയറ്റവും വൻ ശമ്പളവർധനവും നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. തുടര്‍ന്ന് സ്ഥാപനം […]
Read more

ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി

കൊളംബോ: ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ശ്രീലങ്ക ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തിന്‍റെ രണ്ടാം ദിനം ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഒന്നാം ഇന്നിംഗ്സില്‍ 363-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ശ്രീലങ്ക ഇലവന്‍ രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ ദിലും സുധീര ക്യാച്ചെടുത്ത് പുറത്താക്കി. […]
Read more

Recent News