കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളിൽ വൻ പണമിടപാടുകൾക്ക് കർശന പരിശോധന

കുവൈത്ത് സിറ്റി: കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികളിൽ വൻ പണമിടപാടുകൾക്ക് കർശന പരിശോധന ഏർപ്പെടുത്തി. 3,000 ദിനാറിന് മുകളിലുള്ള പണമയക്കലുകൾക്ക് കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നൽകണം. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്. രാജ്യത്തെ എക്‌സ്‌ചേഞ്ച് കമ്പനികൾ വഴിയുള്ള പ്രതിദിന പണമിടപാട് 1,000 ദിനാറായി പരിമിതപ്പെടുത്തിപ്പെടുത്തിയിട്ടുണ്ട്. 3,000 ദിനാറിന് മുകളിലുള്ള തുക അയക്കുന്നവർ കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം. ഇതിന് മുകളിലുള്ള ഇടപാടുകൾ ആവശ്യമായ രേഖകളോടെ ബാങ്കിങ് ചാനലുകൾ വഴി നടത്തണം. പണമിടപാടിന്റെ ഉറവിടവും ഉപഭോക്താവിന്റെ വരുമാനവുമായും ഇടപാട് പൊരുത്തപ്പെടുന്നുണ്ടോ എന്നും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *