ശബരിമല നെയ്യ്; മിൽമയ്ക്ക് കരാർ കൊടുത്തതിൽ നഷ്ടം 2.28 കോടി

തിരുവനന്തപുരം: ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതിൽ പിഎസ് പ്രശാന്തും അജികുമാറും ബോധപൂർവം അഴിമതി നടത്തിയെന്ന് എഫ്.ഐ.ആർ. എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബുവും ക്രമക്കേടിന് കൂട്ടുനിന്നു. ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളെ ഒഴിവാക്കിയതിൽ ദുരൂഹതയുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികാളാണ് പിഎസ് പ്രശാന്തും അജികുമാരും മുരാരി ബാബുവും. ഇവർ ഗുരുതരമായ ക്രമക്കേട് കാണിച്ചുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വിശ്വാസവഞ്ചന, അഴിമതി നിരോധനനിയമത്തിലെ മൂന്ന് കുറ്റങ്ങൾ എന്നിവയാണ് കേസിൽ ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

ശബരിമലയിലേക്ക് നെയ്യ് വാങ്ങിക്കാൻ മൂന്ന് കമ്പനികളാണ് ടെണ്ടർ നൽകിയത്. എന്നാൽ കാരണമില്ലാതെ ഈ കമ്പനികളെ ഒഴിവാക്കി. മിൽമയെ തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്തുകൊണ്ട് മുരാരി ബാബു കത്ത് നൽകുകയും ചെയ്തു. യാതൊരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് ‘ടെൻഡർ റദ്ദാക്കുന്നു’ എന്ന് പ്രശാന്ത് സ്വന്തം കൈപ്പടയിൽ രേഖപ്പെടുത്തിയത്. ഒപ്പം മിൽമയിൽനിന്ന് നെയ്യ് വാങ്ങാൻ അനുമതിനൽകുകയും അളവ് തീരുമാനിക്കാൻ എക്സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കുറിപ്പിനുകീഴിൽ പ്രശാന്തും ബോർഡ് അംഗം എ. അജികുമാറും ഒപ്പിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *