ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ആലപ്പുഴയിൽ. ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതൽ മലപ്പുറത്താണ്. പ്രസവ ശസ്ത്രക്രിയാനിരക്കിൽ ആലപ്പുഴ 56 ശതമാനവുമായി മുന്നിലാണ്. 5.28 ആണ് ആലപ്പുഴയിലെ ജനനനിരക്ക്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും കുറവ്. 2014-ൽ ആലപ്പുഴയിൽ 20,639 ആയിരുന്നു ജനനം. 2024-ൽ 11,419 ആയി. 44.7 ശതമാനം കുറവ്. മുൻ വർഷങ്ങളിലും ആലപ്പുഴയിലായിരുന്നു കുറഞ്ഞ നിരക്ക്. സംസ്ഥാനത്തെ ശരാശരി ജനനനിരക്ക് 9.66 ആണ്. . മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. 2024-ൽ സംസ്ഥാനത്ത് 3,44,766 കുട്ടികളാണു ജനിച്ചത്. 10 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ വാർഷിക കുറവാണിത്.
ആലപ്പുഴയിൽ ജനനനിരക്ക് കുത്തനെ കുറഞ്ഞു
