സ്വർണക്കടയിലെത്തി ആരുടെയും കണ്ണിൽപ്പെടാതെ ബ്രേസ്ലെറ്റ് കൈക്കലാക്കി യുവതി
കുവൈത്ത് സിറ്റി: കുവൈത്ത് തലസ്ഥാനത്തെ പ്രശസ്തമായ സൂഖ് അൽ-മുബാറകിയയിലെ സ്വർണക്കടയിൽ നിന്ന് 500 ദിനാർ വിലമതിക്കുന്ന സ്വർണ ബ്രേസ്ലെറ്റ് മോഷ്ടിച്ച ബിദൂൻ യുവതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. മോഷ്ടിച്ച സ്വർണം ഫർവാനിയയിലെ മറ്റൊരു കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ അന്വേഷണ സംഘത്തിന്‍റെ വലയിലായത്. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് അബായയും നിഖാബും ധരിച്ചെത്തിയ യുവതി സ്വർണം വാങ്ങാനെന്ന വ്യാജേനയാണ് മുബാറകിയയിലെ കടയിൽ കയറിയത്. സാധാരണ ഉപഭോക്താവിനെപ്പോലെ പെരുമാറിയ ഇവർ വ്യാപാരിയുടെ ശ്രദ്ധ മാറിയ സമയം നോക്കി 500 […]
Read more

