Category: Breaking News

സുഗതന്റെ അവധി അപേക്ഷ; മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തു

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ അന്വേഷണം. അപേക്ഷയിൽ മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ അറിയാതെ തീരുമാനം എടുത്തെന്നാണ് വിലയിരുത്തൽ. സുഗതൻ നൽകിയ അപേക്ഷ തദ്ദേശവകുപ്പിൻ്റെ അഭിപ്രായത്തിന് വിട്ടിരുന്നു. അവധി അപേക്ഷ കൗൺസിലിന് പരിഗണിക്കാമെന്ന് നിർദ്ദേശിച്ചത് തദേശവകുപ്പ് ആണ്. ഇതുകൂടി ഉൾപ്പെടുത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി കത്ത് നൽകുകയായിരുന്നു. തദ്ദേശ വകുപ്പിൻ്റെ അഭിപ്രായം ആഭ്യന്തരവകുപ്പിൻ്റെ ഭാഗമാക്കിയതിൽ മന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. അതേസമയം, ആർ […]
Read more

മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ കണ്ണൂരിലും അവധിയാണ്. അതേസമയം, സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഇന്നത്തെ എച്ച്ഡിസി ആന്റ് ബിഎം പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടാതെ ഇന്നത്തെ പിഎസ്‍സി […]
Read more

ഈ സർക്കാർ സ്കൂളുകളെ തകർക്കും?

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകൾക്ക് അശാസ്ത്രീയമായി അധിക ബാച്ചുകൾ അനുവദിക്കുക വഴി സർക്കാർ സ്കൂളുകളെ തകർക്കാനുളള നീക്കമാണ് വിഡി സതീശൻ സർക്കാർ നടത്തുന്നതെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പുതിയ അധ്യയന വർഷത്തിൽ വൻ തോതിൽ കുട്ടികൾ ചോർന്ന് പോകുന്ന സാഹചര്യമാണ് സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലെന്നും വി ശിവൻകുട്ടി ചൂണ്ടികാണിക്കുന്നു. സർക്കാർ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെയും തസ്തികകളെയും അധ്യാപകരുടെ ഭാവിയേയും വരെ സർക്കാർ നീക്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. ‘വിഡി സതീശൻ […]
Read more

മോദിയോടും ഷായോടും രാഹുൽ പറഞ്ഞത്?

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജെൻസിയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ‘‘നിങ്ങളിരുവരും ഇന്ത്യയുടെ ഭൂതകാലമാണ്. രാജ്യത്തിന്റെ ഭാവിയെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് രാഹുൽ പറഞ്ഞു. മോദിക്കും ഷായ്ക്കും ഭീഷണിയിലൂടെ വിദ്യാർഥികളെ നിശ്ശബ്ദരാക്കാനാവില്ല. ആദ്യം നിങ്ങളവരുടെ എല്ലുകൾ തകർത്തു. ഇപ്പോൾ എഫ്.ഐ.ആറിടുന്നു. അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നീക്കുന്നു. ഇന്ത്യയുടെ ഭാവിയോട് കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് രാഹുൽ എക്സിൽ കുറിച്ചു. ലജ്ജ അവശേഷിക്കുന്നെങ്കിൽ അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിലെ […]
Read more

UDF നേതാവിനെ തിരുത്തി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി യു.ഡി.എഫ്. മുന്നോട്ടെന്നതരത്തിൽ പറഞ്ഞ കൺവീനർ അടൂർ പ്രകാശിനെ ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തിരുത്തി. യു.ഡി.എഫ്. യോഗം അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിനു പിന്നാലെ, പദ്ധതി തുടരാൻ തീരുമാനിച്ചിട്ടില്ലെന്നും വിഷയം മന്ത്രിസഭാ ഉപസമിതി പരിശോധിക്കുമെന്നുമുള്ള വിശദീകരണവുമായി അടൂർ പ്രകാശ് നിലപാട് മാറ്റി. പദ്ധതിയുമായി മുന്നോട്ടുപോകും എന്നൊരു വാക്ക് അടൂർ പ്രകാശ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞില്ലെങ്കിലും അതുതന്നെയാണ് യു.ഡി.എഫ്. ഉദ്ദേശിക്കുന്നതെന്നു വ്യക്തമായിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ നിലപാടുകളോട് ചേർന്നെന്ന സി.പി.എം. വിമർശനംകൂടി വന്നതോടെ അതിനെ […]
Read more

രണ്ടും കൽപ്പിച്ച് ദേശാഭിമാനി

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ കടുത്ത നടപടിക്കൊരുങ്ങി ദേശാഭിമാനി ദിനപത്രം. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെആർ അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ അവധിയെടുക്കാനോ നിർദ്ദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് വാക്കാൽ നിർദ്ദേശം നൽകിയത്. വിവാദത്തിന് പിന്നാലെ അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. അതേസമയം വിവാദം ഒന്നും പുറത്ത് സമ്മതിക്കാൻ ദേശാഭിമാനി നേതൃത്വമോ സിപിഎം നേതാക്കളോ ഇതുവരെ തയ്യാറായിട്ടില്ല. പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൻ്റെ തലക്കെട്ടിനെ കുറിച്ച് വലിയ […]
Read more

പാലാ നഗരം വെള്ളത്തിൽ

പാലാ : കേരളത്തിൽ മഴ വീണ്ടും ശക്തമാകുകയാണ്. കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ–ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. നദിയുടെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിലും വെള്ളം കയറിയതോടെ വാഹനഗതാഗതം മുടങ്ങി. മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് പല എം എൽ എ മാണി സി കാപ്പൻ […]
Read more

കാർഷിക സംസ്കാരത്തെ പുനരുജ്ജീവനം: കേര പദ്ധതിയിലൂടെ പുനർനടീലിന് ഹെക്ടറിന് 75,000 രൂപ ധനസഹായം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കാർഷിക മേഖലയിലെ മൂല്യവർദ്ധനവ് ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേരള സർക്കാരും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കേര’ (KERA – Kerala Climate Resilient Agri-Value Chain Modernisation Project). ആധുനിക കൃഷിരീതികളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും സംസ്ഥാനത്തെ കാർഷിക സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി റബ്ബർ കർഷകരുടെ ക്ഷേമവും ഉൽപ്പാദനക്ഷമതയും മുന്നിൽ കണ്ടുകൊണ്ട് 250 കോടി വിഹിതത്തോടെയുള്ള ‘റബ്ബർ പുനരുജ്ജീവന പദ്ധതി’ക്ക് സർക്കാർ തുടക്കം കുറിച്ചു. സംസ്ഥാനത്തൊട്ടാകെ 30,000 ഹെക്ടറിലെ […]
Read more

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഉത്സവബത്തയുടെ ആനുകൂല്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി 3 ലക്ഷത്തിൽ നിന്നും 6 ലക്ഷം ആക്കി […]
Read more

മകളുടെ ‘തുടക്ക’ത്തെ കുറിച്ച് അറിയിച്ച് മോഹൻലാൽ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമ റിലീസ് ചെയ്യാൻ ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കി. ഓ​ഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഒരുകുട്ടിക്കും വളർത്തു നായയ്ക്കും ഒപ്പമുള്ള വിസ്മയയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വിസ്മയയ്ക്ക് ഒപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് തുടക്കത്തിന് […]
Read more

Recent News