ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ജെൻസിയെ ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ‘‘നിങ്ങളിരുവരും ഇന്ത്യയുടെ ഭൂതകാലമാണ്. രാജ്യത്തിന്റെ ഭാവിയെ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന് രാഹുൽ പറഞ്ഞു. മോദിക്കും ഷായ്ക്കും ഭീഷണിയിലൂടെ വിദ്യാർഥികളെ നിശ്ശബ്ദരാക്കാനാവില്ല. ആദ്യം നിങ്ങളവരുടെ എല്ലുകൾ തകർത്തു. ഇപ്പോൾ എഫ്.ഐ.ആറിടുന്നു. അവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നീക്കുന്നു. ഇന്ത്യയുടെ ഭാവിയോട് കളിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് രാഹുൽ എക്സിൽ കുറിച്ചു. ലജ്ജ അവശേഷിക്കുന്നെങ്കിൽ അമിത് ഷാ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിലെ കുറിപ്പിൽ ആവശ്യപെട്ടിരുന്നു.
മോദിയോടും ഷായോടും രാഹുൽ പറഞ്ഞത്?
