അജ്മാനിൽ ഭൂരിഭാഗം യാത്രക്കാരും ടാക്സി ബുക്ക് ചെയ്തത് ഡിജിറ്റൽ സംവിധാനം വഴി

ദുബൈ: യുഎഇയിലെ അജ്മാനിൽ യാത്രക്കാരുടെ ടാക്സി ബുക്കിങ് രീതി ഏതാണ്ട് പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ്. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം 95 ശതമാനത്തിലേറെ യാത്രക്കാരും ടാക്സി ബുക്ക് ചെയ്തത് ഡിജിറ്റൽ ആപ്ലിക്കേഷൻ വഴിയാണ്. മറ്റ് രീതികൾ 5 ശതമാനത്തിന് താഴെയായി കുറഞ്ഞു.

അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്ക് അനുസരിച്ച് ഈവർഷം ആദ്യ ആറുമാസത്തിൽ 7,46,046 പേരാണ് ടാക്സി സേവനം മുൻകൂട്ടി ആവശ്യപ്പെട്ടത്. ഇതിൽ 7,10,905 പേരും ടാക്സി ബുക്ക് ആശ്രയിച്ചത് ഡിജിറ്റൽ ആപ്ലിക്കേഷനുകളായ ഊബർ, കാരീം, അജ്മാൻ വൺ, യാങ്കോ എന്നിവയെയാണ്. കഴിഞ്ഞവർഷം ഇതേ സമയത്തെ കണക്കുകളേക്കാൾ ഈ പ്രവണതയിൽ 28 ശതമാനം വർധന രേഖപ്പെടുത്തിയെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. അജ്മാനിലെ ടാക്സി ബുക്കിങ് ഡെസ്പാച്ച് സെന്ററിലേക്ക് ഫോൺ വിളിച്ച് ടാക്സി ബുക്ക് ചെയ്തവരുടെ എണ്ണം 35,141 ആയി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *