മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ രോഹിത് ശർമയെയും വിരാട് കോലിയെയും ടീമിൽ നിന്ന് മാറ്റിനിർത്തുക എന്നത് തികച്ചും അസാധ്യമായ കാര്യമാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് ഈ ‘രോ-കോ’ സഖ്യത്തിന്റെ ആരാധക പിന്തുണയെക്കുറിച്ചും ഇന്ത്യൻ ക്രിക്കറ്റിൽ അവർക്കുള്ള സ്വാധീനത്തെക്കുറിച്ചും അശ്വിൻ മനസ് തുറന്നത്. കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം രോഹിത് ശർമയെയും വിരാട് കോലിയെയും തൊടാൻ പോലും ബിസിസിഐക്കോ സെലക്ടർമാർക്കോ സാധിക്കില്ലെന്ന് അശ്വിൻ വ്യക്തമാക്കി. കളിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കോലിയെയും രോഹിതിനെയും മാറ്റിനിർത്താൻ ആർക്കും കഴിയില്ല. അവർ ക്രിക്കറ്റിന് നൽകിയ സംഭാവനകളും അവിശ്വസനീയമായ റെക്കോർഡുകളുമാണ് അതിന് കാരണം. രോഹിത് മാത്രം ഏകദിനത്തിൽ പതിനായിരത്തിലധികം റൺസ് നേടിയിട്ടുണ്ട്. അതിലുപരി, അവരെ തൊട്ടാൽ പ്രതികരിക്കാൻ വലിയൊരു ആരാധകപ്പട തന്നെയുണ്ട്. ജനങ്ങൾ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത് അവരെ കാണാനാണ്. അവരെ മാറ്റിയാൽ ആരാധകർ സ്റ്റേഡിയം പൊളിക്കും അശ്വിൻ പറഞ്ഞു.
‘രോഹിതിനെയും കോലിയെയും ടീമില്‍ നിന്ന് പുറത്താക്കാനാവില്ല
