ദുബൈയിൽ റൂം ഷെയറിങ്ങിനും സബ്‌ലെറ്റിങ്ങിനും ഇനി പുതിയ നിയമം

ദുബൈ: വാടകച്ചെലവ് കുറയ്ക്കുന്നതിനായി ഷെയറിങ് അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന പ്രവാസികൾക്ക് സുപ്രധാന നിർദേശങ്ങളുമായി ദുബൈ. സബ് കോൺട്രാക്ട് അടിസ്ഥാനത്തിൽ റൂമുകൾ വാടകയ്ക്ക് നൽകുന്നതും (അനധികൃത സബ്‌ലെറ്റിങ്) അമിതമായി ആളുകൾ തിങ്ങിപ്പാർക്കുന്ന ബെഡ്‌സ്‌പേസ് സമ്പ്രദായങ്ങളും തടയുന്നതിനായി പുതിയ നിയമം നിലവിൽ വന്നിട്ടുണ്ട്. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ പരിഷ്കാരം. നിയമവിരുദ്ധമായ ബെഡ്-സ്‌പേസുകൾ, അനുമതിയില്ലാത്ത മുറി വിഭജനം, തിക്കിയുള്ള താമസം എന്നിവ തടയാനാണ് പുതിയ പെർമിറ്റ് സംവിധാനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *