സൗജന്യ എച്ച്.പി.വി. വാക്സിൻ സ്വീകരിച്ചത് 33% മാത്രം

ഡൽഹി : ഗർഭാശയഗള അർബുദത്തിനെതിരേയുള്ള സൗജന്യ ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിനേഷൻ (എച്ച്.പി.വി.) കാംപെയ്‌ൻ 31-ന് അവസാനിക്കാനിരിക്കേ, സംസ്ഥാനത്ത് കുത്തിവെപ്പ് എടുത്തത് 33 ശതമാനം മാത്രം. വ്യാഴാഴ്ചവരെയുള്ള കണക്കനുസരിച്ച് 88,351 പെൺകുട്ടികളാണ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. 14-15 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഒറ്റ ഡോസ് വാക്സിൻ നൽകുന്നത്. ഫെബ്രുവരി 28 മുതൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 4000-6500 രൂപവരെ വിലവരുന്ന വാക്സിനാണിത്. ബോധവത്കരണ പരിപാടികൾ വേണ്ടത്ര നടക്കാത്തതാണ് പദ്ധതിക്ക് തിരിച്ചടിയായത്. പരിചിതമല്ലാത്ത വാക്സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കളെ പിന്നാക്കംവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *