കള്ളാടി മണ്ണിടിച്ചിൽ; മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മേപ്പാടി: കള്ളാടി മണ്ണിടിച്ചിലിനെ തുടർന്ന് മേപ്പാടി പൊളിടെക്നിക്ക് കോളജിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചിൽ ഉണ്ടായതിന് സമീപത്തെ മീനാക്ഷി എസ്റ്റേറ്റ്, അരണമല ഉന്നതി എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റയത്.നിലവിൽ 27 കുടുംബങ്ങളിൽ നിന്നുള്ള 94 പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.

ണ്ണിടിച്ചിൽ ഉണ്ടായതിന് തൊട്ടുമുട്ടിയാണ് മീനാക്ഷി എസ്റ്റേറ്റ്. അപകട സാധ്യത മുൻ നിർത്തിയാണ് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയത്. മണ്ണിടിച്ചിൽ നേരിട്ട് കണ്ടതിന്റെ ആഘാതത്തിൽ നിന്നും ഇവർ മുക്തരായിട്ടില്ല. ചുളിക്ക GLP സ്‌കൂളിലാണ് ആദ്യം ക്യാമ്പ് ആരംഭിച്ചത്. കൂടുതൽ സൗകര്യം പരിഗണിച്ചാണ് ക്യാമ്പ് മേപ്പാടി പൊളിടെക്നിക്ക് കോളജിലേക്ക് മാറ്റിയത്. ദുരിത ബാധിതർക്കുള്ള സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാതല കണ്ട്രോൾ റൂം നമ്പർ 04936-288750.

അരണമല ഉന്നതിയിൽ നിന്നുള്ള കൂടുതൽ ആളുകളെ ക്യാമ്പിലേക്ക് മാറ്റും. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ തുറക്കാൻ ജില്ല കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. മരിച്ചവർ അതിഥി തൊഴിലാളികളാണ്. കാണാതായ ഏഴുപേർക്കായി തിരച്ചിൽ തുടരുകയാണ്. പരുക്കേറ്റ ഏഴുപേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. അതിൽ തന്നെ ICU-വിലുള്ള രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. 19 കാരനായ മധ്യപ്രദേശ് സ്വദേശി ദിലീപിന്റെ ശസ്ത്രക്രിയ ഇന്ന് തന്നെ നടക്കും. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ ഊർജിത രക്ഷാപ്രവർത്തനം സ്ഥലത്ത് നടക്കുകയാണ്. മണ്ണിനടിയിൽ കൂടുതൽപേർ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ കഡാവർ നായക്ക് ഉപയോഗിച്ച് പരിശോധന തുടരുകയാണ്. മേപ്പാടിയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന മീനാക്ഷിപ്പാലമാണ് മണ്ണിനടിയിലായിരിക്കുന്നത്. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. വയനാട്ടിലെ തുരങ്കപാതാ പ്രവേശന ഭാഗത്തെ മണ്ണ് കുത്തിയൊലിച്ച് രാവിലെ പതിനൊന്നേ കാലോടെയായിരുന്നു അപകടം ഉണ്ടായത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News