മകളുടെ ‘തുടക്ക’ത്തെ കുറിച്ച് അറിയിച്ച് മോഹൻലാൽ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമ റിലീസ് ചെയ്യാൻ ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കി. ഓ​ഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഒരുകുട്ടിക്കും വളർത്തു നായയ്ക്കും ഒപ്പമുള്ള വിസ്മയയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വിസ്മയയ്ക്ക് ഒപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് തുടക്കത്തിന് ലഭിച്ചിരിക്കുന്നത്. 139.35 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 19 മിനിറ്റും. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ജൂൺ ആന്റണി ജോസഫ് ആണ്. 2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഒരു കൊച്ചു കുടുംബ ചിത്രമാണിതെന്നാണ് ജൂഡ് നേരത്തെ തുടക്കത്തെ കുറിച്ച് പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *