സൗദി സംവിധാനം ലോകത്തിന് മാതൃകയെന്ന് വേൾഡ് ബാങ്ക്

റിയാദ്: ജല സംഭരണ വിതരണ മേഖലയിൽ സൗദി സംവിധാനം ലോകത്തിന് മാതൃകയെന്ന് വേൾഡ് ബാങ്ക്. സൗദി അറേബ്യയിലെ ജലമേഖലയിൽ വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉണ്ടായ മാറ്റങ്ങളെ ലോകബാങ്ക് പ്രതിനിധി സംഘം പ്രശംസിച്ചു. മികച്ച ഭരണം ഉറപ്പാക്കുന്നതിലും കാര്യക്ഷമത വർധിപ്പിക്കുന്നതിലും സൗദി വാട്ടർ അതോറിറ്റിയുടെ ശ്രമങ്ങളെ സംഘം അഭിനന്ദിച്ചു. പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി സൗദി നടപ്പിലാക്കിയ ഈ സമീപനം ജലസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിച്ചതായും വേൾഡ് ബാങ്ക് എടുത്തുപറഞ്ഞു. റിയാദിൽ സൗദി വാട്ടർ അതോറിറ്റി പ്രസിഡന്റ് എൻജി. അബ്ദുള്ള അൽ അബ്ദുൽ കരീം, ലോകബാങ്കിന്റെ മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്കൻ മേഖലയിലെ സുസ്ഥിര വികസന പ്രാദേശിക ഡയറക്ടർ മിസ്കി ബർഹാനെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തൽ ഉണ്ടായത്. തന്ത്രപ്രധാനമായ സഹകരണ പദ്ധതികളുടെ പുരോഗതിയും ജലമേഖലയിലെ ഭാവി വെല്ലുവിളികളും യോഗം ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *