ചെന്നൈ: അഴിമതിക്കേസിൽ തമിഴ്നാട് മുന്‍ മന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) നേതാവുമായ സെന്തിൽ ബാലാജിക്ക് മുന്‍കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷനിൽ വ്യാപകക്രമക്കേടുകൾ നടത്തിയെന്നാണ് കേസ്. അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് മദ്രാസ് ഹൈകോടതിയോട് സെന്തിൽ ബാലാജി ആവശ്യപ്പെട്ടിരുന്നെങ്കിലും തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ എന്നിവരടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ക്രമക്കേടുകൾക്ക് പിന്നാലെ സംസ്ഥാന ഖജനാവിൽ നിന്ന് 17 കോടി നഷ്ടമായെന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചിരുന്നു.
അതേ സമയം ബാലാജിക്ക് മന്ത്രി പദവി ഇല്ലാത്തതിനാൽ അന്വേഷണത്തിൽ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെങ്കിൽ അയാൾക്ക് അനന്തരഫലങ്ങൾ നേരിടേണ്ടിവരും. അദ്ദേഹം അന്വേഷണപരിധിയിൽ നിന്ന് പുറത്ത് പോകുന്നില്ല. അയാൾ അന്വേഷണത്തൽ ഉൾപ്പെടുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. അന്വേഷണത്തിൽ ഇടപെടുകയുമില്ല. എന്തെങ്കിലും നിയമലംഘനം നടന്നതായി തോന്നുകയാണെങ്കിൽ കോടതിയെ സമീപിക്കാം.
അന്വേഷണവുമായി സഹകരിക്കാനും പാസ്പോർട്ട് സമർപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഇത്തരമൊരു അഴിമതിക്കേസിൽ എന്തിനാണ് ബാലാജിക്ക് മുന്‍കൂർ ജാമ്യമെന്ന് എതിർഭാഗം അഭിഭാഷകന് ചോദിച്ചു. കേസിൽ എന്തെങ്കിലും ഇടപെടൽ നടത്തിയാൽ ജാമ്യം ഉടന്‍ പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൈകോടതി ജ്യാപേക്ഷ തള്ളി മണിക്കൂറുകൾക്ക് പിന്നാലെയാണ് സെന്തില്ഡ ബാലാജി സുപ്രീം കോടതിയെ സമീപിച്ചത്.
