ഫിലിപ്പീൻസ്: ഫിലിപ്പീൻസിൽ വൻ ഭൂചലനം. പ്രാദേശിക സമയം 7.40 ഒടുകൂടിയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 8.2 തീവ്രത രേഖപ്പെടുത്തി. തുടർന്ന് ഇന്തോനേഷ്യയിലും ജപ്പാനിലും, തയ്‌വാനിലും സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ . ബീച്ചുകളിൽ നിന്ന് ആളുകൾ മാറണമെന്നാണ് നിർദേശം. ഫിലിപ്പീൻസിന്റെ തീരപ്രദേശങ്ങളിൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാമെന്നും ഇന്തോനേഷ്യയുടെയും മലേഷ്യയുടെയും ചില ഭാഗങ്ങളിൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നുമാണ് മുന്നറിയിപ്പ്. പൗരന്മാർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണമെന്നും നിർദേശമുണ്ട്
ഭൂചലനത്തിൽ നഗരത്തിലെ കെട്ടിടങ്ങളിൽ പലതും തകർന്നുവീണു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഈ മേഖലയിലെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടു. ഇന്റർനെറ്റ് സൗകര്യവും നഷ്ടമായി.
