പാലാ : കേരളത്തിൽ മഴ വീണ്ടും ശക്തമാകുകയാണ്. കോട്ടയം ജില്ലയിലെ പല പ്രദേശങ്ങളും ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കനത്ത മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ സമീപപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പാലാ–ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്. നദിയുടെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിലും വെള്ളം കയറിയതോടെ വാഹനഗതാഗതം മുടങ്ങി. മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് പല എം എൽ എ മാണി സി കാപ്പൻ മുന്നറിയിപ്പ് നൽകി . അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കാതിരിക്കുക. പ്രാദേശിക ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
പാലാ നഗരം വെള്ളത്തിൽ
