Category: business

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍ പഞ്ചസാര ആഭ്യന്തര വിപണിയിലേക്ക് എത്തും. ഇതോടെ വിപണിയില്‍ പഞ്ചസാരയുടെ ലഭ്യത വര്‍ധിക്കുകയും ഇത് വില കുറയാനും ഇടയാക്കും.നികുതി ഇല്ലാതെ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്ത് സംസ്‌കരിച്ച ശേഷം കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ കൈവശമുള്ള ഏകദേശം പഞ്ചസാരയാണ് ആഭ്യന്തര വിപണിയിലേക്ക് എത്തുകയെന്നാണ് കരുതുന്നത്. കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ 10 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര നികുതി ഇല്ലാതെ ഇറക്കുമതി […]
Read more

അഞ്ചുദിവസ ബാങ്കിങ് ആവശ്യപ്പെട്ട് യൂണിയനുകൾ; സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരിക്കാത്തത് എന്നിവയാണ് സമരത്തിന് പ്രധാന കാരണങ്ങളെന്ന് യൂണിയനുകൾ വ്യക്തമാക്കി. സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ […]
Read more

2.6 കോടി തട്ടിയ ഡിജിറ്റല്‍ അറസ്റ്റ് : അന്വേഷണം എത്തിയത് 27,850 കോടിയുടെ ഭീമന്‍ തട്ടിപ്പ് സംഘത്തില്‍

ന്യൂഡല്‍ഹി: ഗോവയില്‍ ഡിജിറ്റല്‍ അറസ്റ്റിലൂടെ സ്ത്രീയുടെ പക്കന്‍ നിന്ന് 2.6 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ അന്വേഷണം ഇഡിയെ എത്തിച്ചത് ഭീമന്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖലയില്‍. ആള്‍മാറാട്ടം നടത്തി 10 ദിവസം കൊണ്ടായിരുന്നു നോര്‍ത്ത് ഗോവ സ്വദേശിയായ സ്ത്രീയില്‍ നിന്നും സംഘം 2.6 കോടി രൂപ തട്ടിയെടുത്തത്. എന്നാല്‍ ഇതിന് പിന്നാലെ അന്വേഷണം നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് എത്തിച്ചേര്‍ന്നത് ഏകദേശം 27,850 കോടി ബാങ്ക് ഇടപാടുകളും 2,904 കോടി ബാങ്ക് ഡെപ്പോസിറ്റുമുള്ള വലിയ തട്ടിപ്പ് ശൃംഘലയിലേക്കായിരുന്നു. തട്ടിപ്പ് […]
Read more

പഞ്ചസാരയുടെ വില കുത്തനെ ഉയരുന്നു! കാരണം പറഞ്ഞ് കാര്‍ഷിക സാമ്പത്തിക വിദഗ്ധൻ

ന്യൂഡല്‍ഹി: ഓണക്കാലത്ത് പഞ്ചസാര അടക്കം സാധനങ്ങളുടെ വില വര്‍ധനവ് ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. പഞ്ചസാര കിലോയ്ക്ക് 75 രൂപവരെയെത്തി. ഓഗസ്റ്റ് ഏഴിന് ശേഷം പഞ്ചസാരയുടെ വിലയില്‍ 20 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 12 ദിവസത്തിനിടയിലാണ് വില ഇത്രയും ഉയര്‍ന്നത്. 19 ശതമാനം മുതല്‍ 21 ശതമാനം വരം വില വര്‍ധനവുണ്ടായി. പഞ്ചസാരയുടെ വില വര്‍ധനവിനുള്ള കാരണം പറയുകയാണ് കാര്‍ഷിക സാമ്പത്തിക വിദഗ്ധനായ പ്രൊഫസര്‍ അശോക് ഗുലാത്തി. പഞ്ചസാരയുടെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിനുള്ള പ്രധാന […]
Read more

സംസ്ഥാനത്ത് മാസങ്ങൾക്ക് ശേഷം 1,20,000 കടന്ന് സ്വർണവില

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഓഗസ്റ്റ് 24ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,030 രൂപയായി. ഒരു പവൻ സ്വർണത്തിന് 640 രൂപ വർധിച്ച് 1,20,240 രൂപയിലെത്തി. വില ഉയർന്നതോടെ എട്ട് ഗ്രാം വരുന്ന ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ആഭരണത്തിന്റെ പണിക്കൂലിയും നികുതിയും ഉൾപ്പെടെയുള്ള അധിക ചെലവുകൾ കൂടി നൽകേണ്ടിവരും. അതിനാൽ ആഭരണം വാങ്ങുന്നവരുടെ യഥാർഥ ചെലവ് നിലവിലെ സ്വർണവിലയേക്കാൾ കൂടുതലായിരിക്കും.അന്താരാഷ്ട്ര […]
Read more

ഇന്ത്യയിലെ വളർച്ച കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിഎംഡബ്ല്യു

ഇന്ത്യയിലെ വളർച്ച കൂടുതൽ ശക്തമാക്കാനുള്ള ലക്ഷ്യവുമായി ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. 2030ഓടെ ഇന്ത്യയിൽ ബി.എം.ഡബ്ല്യു, മിനി ബ്രാൻഡുകളിലായി പ്രതിവർഷം 30,000 കാറുകളുടെ വിൽപ്പന കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2025ൽ നേടിയ 18,001 യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പനയെ അപേക്ഷിച്ച് ഏകദേശം 67 ശതമാനം വർധനയാണ് ഈ ലക്ഷ്യം. വൈദ്യുത വാഹനങ്ങൾ, ദീർഘ വീൽബേസ് മോഡലുകൾ, ചെറുനഗരങ്ങളിലെ വർധിച്ചുവരുന്ന ആവശ്യകത എന്നിവയെയാണ് അടുത്ത ഘട്ട വളർച്ചയ്ക്കായി കമ്പനി പ്രധാനമായും ആശ്രയിക്കുന്നത്.ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് ആൻഡ് ചീഫ് […]
Read more

സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. പവന് 1,20,000ലേക്ക് സ്വർണവില കുതിക്കുന്നു. ഇന്നും സ്വർണവില വർധിച്ചു. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വർധിച്ചത്. ₹1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വർധിച്ചത്. ₹16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വർധിച്ചത്. 1,30,472 രൂപയാണ് വിപണിവില. ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

‌തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,17,680 രൂപയിലും ഒരു ഗ്രാമിന് 110 രൂപയുടെ വർധനയോടെ 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 3,000 രൂപയിലധികം വർധന ഒറ്റയടിക്ക് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ കുതിപ്പ്. ഇതോടെ ഈ മാസത്തെ റെക്കോർഡ് നിലവാരത്തിൽ എത്തിയിരിക്കുകയാണ് സ്വർണ വില.ഇന്നത്തെ സ്വർണവില പ്രകാരം 8 ഗ്രാമിന്റെ വില 1,17,680 ആണെന്നിരിക്കെ, ഇതിന് പുറമെ പണിക്കൂലിയും ജിഎസ്ടിയും നൽകേണ്ടതിനാൽ ആഭരണം വാങ്ങാൻ […]
Read more

എസ്ബിഐയിൽ പണം പിൻവലിക്കൽ നിയമം മാറുന്നു

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് (Bulk FD) നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചതോടൊപ്പം, പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ബാങ്ക് മാറ്റങ്ങൾ വരുത്തി. വിവിധ കാലാവധികളിലുള്ള Bulk FDകളുടെ പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് (0.25 ശതമാനം പോയിന്റ്) വരെ കുറച്ചു.പുതിയ നിരക്കുകൾ 3 കോടി മുതൽ മുകളിലേക്കുള്ള ആഭ്യന്തര ബൾക്ക് […]
Read more

ഇഷ്ടാനുസരണം ഫോട്ടോയുടെ രൂപവും ഭാവവും മാറ്റാം; വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ ഉടന്‍

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി എഐയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫിച്ചര്‍ അവരിപ്പിക്കാന്‍ വാട്‌സ്ആപ്പ്. 9:16 ഫോര്‍മാറ്റില്‍ ഇമേജുകള്‍ തയാറാക്കാന്‍ സാധിക്കുന്നതാണ് ഫീച്ചര്‍. ഡ്രോയിങ് എഡിറ്റര്‍ സ്‌ക്രീനില്‍ ഈ ഫീച്ചര്‍ നേരിട്ട് ലഭിക്കും. ഉപയോക്താക്കള്‍ക്ക് ഡ്രോയിങ് എഡിറ്റര്‍ തുറന്ന് ഫില്‍ട്ടര്‍ സെക്ഷനിലോ, ചാറ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും ഫീച്ചര്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. ഫോട്ടോ എക്‌സ്പാന്‍ഷന്‍ എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഉടന്‍ എത്തിലേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് 2.26.33.2-നുള്ള വാട്സ്ആപ്പ് ബീറ്റയില്‍ ഈ […]
Read more

Recent News