ഇന്ത്യയിലെ വളർച്ച കൂടുതൽ ശക്തമാക്കാനൊരുങ്ങി ബിഎംഡബ്ല്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യയിലെ വളർച്ച കൂടുതൽ ശക്തമാക്കാനുള്ള ലക്ഷ്യവുമായി ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബി.എം.ഡബ്ല്യു. 2030ഓടെ ഇന്ത്യയിൽ ബി.എം.ഡബ്ല്യു, മിനി ബ്രാൻഡുകളിലായി പ്രതിവർഷം 30,000 കാറുകളുടെ വിൽപ്പന കൈവരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2025ൽ നേടിയ 18,001 യൂണിറ്റുകളുടെ റെക്കോർഡ് വിൽപ്പനയെ അപേക്ഷിച്ച് ഏകദേശം 67 ശതമാനം വർധനയാണ് ഈ ലക്ഷ്യം. വൈദ്യുത വാഹനങ്ങൾ, ദീർഘ വീൽബേസ് മോഡലുകൾ, ചെറുനഗരങ്ങളിലെ വർധിച്ചുവരുന്ന ആവശ്യകത എന്നിവയെയാണ് അടുത്ത ഘട്ട വളർച്ചയ്ക്കായി കമ്പനി പ്രധാനമായും ആശ്രയിക്കുന്നത്.ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റ് ആൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹർദീപ് സിങ് ബ്രാർ പറയുന്നതനുസരിച്ച്, 2026ൽ തന്നെ 20,000 വാഹനങ്ങളുടെ വിൽപ്പന മറികടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2025ൽ ബി.എം.ഡബ്ല്യു ബ്രാൻഡ് 17,271 വാഹനങ്ങളും മിനി 730 വാഹനങ്ങളുമാണ് വിറ്റത്. 2026ന്റെ ആദ്യ പകുതിയിലും മികച്ച വളർച്ച തുടരുകയായിരുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 9,075 വാഹനങ്ങൾ വിറ്റഴിച്ച് മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇന്ത്യ ബി.എം.ഡബ്ല്യുവിന്റെ ആഗോള വിപണികളിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടിയതും ശ്രദ്ധേയമാണ്. 2030ഓടെ ഇന്ത്യയെ ആദ്യ 15 വിപണികളിൽ എത്തിക്കുകയാണ് കമ്പനിയുടെ മറ്റൊരു ലക്ഷ്യം.

വൈദ്യുത വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ മാറുന്ന താൽപര്യമാണ് ബി.എം.ഡബ്ല്യുവിന്റെ ഭാവി തന്ത്രത്തിലെ പ്രധാന ഘടകം. 2025ൽ ബി.എം.ഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ 3,753 വൈദ്യുത വാഹനങ്ങളാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വിൽപ്പനയിലെ വൈദ്യുത വാഹനങ്ങളുടെ വിഹിതം 2024ലെ എട്ട് ശതമാനത്തിൽ നിന്ന് 2025ൽ 21 ശതമാനമായി ഉയർന്നു. 2026ന്റെ ആദ്യ പകുതിയിൽ വൈദ്യുത വാഹന വിൽപ്പന 78 ശതമാനം വർധിച്ച് 2,359 യൂണിറ്റിലെത്തി. മൊത്തം വിൽപ്പനയിൽ ഇവയുടെ വിഹിതം 26 ശതമാനമായിരുന്നു. 2026 അവസാനത്തോടെ ഈ വിഹിതം 30 ശതമാനത്തിന് മുകളിലെത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2030ൽ 30,000 വാഹനങ്ങളുടെ ലക്ഷ്യം കൈവരിക്കുമ്പോൾ 40 ശതമാനം വിൽപ്പനയും വൈദ്യുത വാഹനങ്ങളിൽ നിന്നായിരിക്കുമെന്നാണ് ബി.എം.ഡബ്ല്യുവിന്റെ കണക്കുകൂട്ടൽ. അങ്ങനെ വന്നാൽ പ്രതിവർഷം ഏകദേശം 12,000 വൈദ്യുത വാഹനങ്ങൾ വിൽക്കേണ്ടിവരും.നിലവിൽ ബി.എം.ഡബ്ല്യുവിന്റെ ഇന്ത്യയിലെ വൈദ്യുത വാഹന നിരയിൽ ഐ5 എൽ.ഡബ്ല്യു.ബി, ഐ7, ഐഎക്സ്1 എൽ.ഡബ്ല്യു.ബി, മിനി കൺട്രിമാൻ ഇ തുടങ്ങിയ മോഡലുകളുണ്ട്. ഇതോടൊപ്പം ദീർഘ വീൽബേസ് മോഡലുകൾക്കും ഇന്ത്യയിൽ വലിയ സ്വീകാര്യത ലഭിക്കുന്നതായി കമ്പനി ചൂണ്ടിക്കാട്ടുന്നു. 2025ൽ ബി.എം.ഡബ്ല്യു ബ്രാൻഡിന്റെ വിൽപ്പനയിൽ ദീർഘ വീൽബേസ് മോഡലുകളുടെ വിഹിതം 29 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർന്നു. 8,608 യൂണിറ്റുകളാണ് ഈ വിഭാഗത്തിൽ വിറ്റത്.

2026ന്റെ ആദ്യ പകുതിയിൽ ഇത് വീണ്ടും ഉയർന്ന് 52 ശതമാനമായി. 4,428 ദീർഘ വീൽബേസ് വാഹനങ്ങളാണ് ഈ കാലയളവിൽ വിറ്റത്.ഇന്ത്യയിലെ വൻ നഗരങ്ങൾക്ക് പുറത്തുള്ള വിപണികളാണ് ബി.എം.ഡബ്ല്യു ഇനി കൂടുതൽ ലക്ഷ്യമിടുന്നത്. ഒന്നാം നിര നഗരങ്ങളിൽ ഏകദേശം 14 മുതൽ 15 ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമ്പോൾ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിൽ 20 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി കാണുന്നത്. നിലവിൽ 40 നഗരങ്ങളിൽ സാന്നിധ്യമുള്ള ബി.എം.ഡബ്ല്യു 2026 അവസാനത്തോടെ ഇത് 50 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പുതുതായി പുതുച്ചേരി, മൈസൂരു, ഹുബ്ബള്ളി, നാസിക്, ജലന്ധർ, ജോധ്പൂർ, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നുണ്ട്. വർധിച്ചുവരുന്ന വരുമാനവും സമ്പത്ത് സൃഷ്ടിയും ആഡംബര വാഹനങ്ങൾക്ക് പുതിയ ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതിനാൽ ചെറുനഗരങ്ങൾ ഭാവിയിലെ പ്രധാന വളർച്ചാ കേന്ദ്രങ്ങളാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News