Category: business

അഴിമതിക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിയത് അഭിനന്ദനാർഹമായ പ്രവർത്തനം: മന്ത്രി എം ലിജു

തിരുവനന്തപുരം: സംസ്ഥാന എക്‌സൈസ് വകുപ്പിൽ അഴിമതിക്കെതിരെ സീറോ ടോളറൻസ് സമീപനമാണ് പിന്തുടരുന്നതെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. വകുപ്പിനുള്ളിൽ അഴിമതിയുടെ സൂചന ലഭിച്ചപ്പോൾ തന്നെ സ്വതന്ത്രമായി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞത് എക്‌സൈസ് വകുപ്പിന്റെ അഭിനന്ദനാർഹമായ പ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. എക്‌സൈസ് മന്ത്രിക്ക് ലഭിച്ച വാട്ട്‌സ്ആപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്തിയത്. തുടർന്ന് കോട്ടയം ഡെപ്യൂട്ടി […]
Read more

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; പൂഴ്ത്തിവെപ്പ് തടയുന്നതിനാണ് നടപടി

ന്യൂഡല്‍ഹി: രാജ്യത്തെ വിപണികളില്‍ പഞ്ചസാരയുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. പഞ്ചസാര പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനായാണ് നടപടി. പഞ്ചസാര വ്യാപാരികള്‍ക്ക് കൈവശം വയ്ക്കാവുന്ന സ്റ്റോക്ക് പരിധി സര്‍ക്കാര്‍ 4,000 ക്വിന്റലില്‍ നിന്ന് 2,000 ക്വിന്റലായി കുറച്ചു. പുതിയ പരിധി 2026 സെപ്റ്റംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ സ്റ്റോക്ക് പരിധി 2026 നവംബര്‍ 30 വരെ തുടരുമെന്ന് ചൊവ്വാഴ്ച കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ […]
Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറ‍ഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവന് 2240 രൂപയാണ് കുറഞ്ഞത്. 1,11,480 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു ഗ്രാമിന് 280 രൂപയാണ് കുറഞ്ഞത്. 13,935 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഒരു പവന് 1656 രൂപയാണ് കുറഞ്ഞത്. 1,21,616 രൂപയാണ് വിപണിവില. ഒരു ഗ്രാമിന് 207 രൂപയാണ് കുറഞ്ഞത്. 15,202 രൂപയാണ് വിപണിവില. തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. മൂന്ന് മാസങ്ങൾക്ക് […]
Read more

ഇന്ത്യയുടെ ജിഎസ്ടി വരുമാനത്തിൽ വൻ കുതിപ്പ്

ഇന്ത്യയുടെ ജിഎസ്ടി വരുമാനം വീണ്ടും 2 ലക്ഷം കോടിക്ക് അരികിലെത്തി. 2026 ഓഗസ്റ്റിൽ രാജ്യത്തിന്റെ മൊത്തം ജിഎസ്ടി പിരിവ് 1,99,853 കോടിയായി. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,74,116 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 14.8% വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിയില്‍ നിന്നുള്ള നികുതി വരുമാനത്തിലെ വര്‍ധനയാണ് ജിഎസ്ടി കളക്ഷന്‍ ഉയര്‍ന്നതിന്റെ പ്രധാന കാരണം.ഇത് GST 29% ഉയർന്ന് 62,604 കോടിയായി. അതേസമയം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള ജിഎസ്ടി വരുമാനം 9.3% വളർന്ന് ഏകദേശം 1.37 ലക്ഷം കോടിയിലെത്തി. രാജ്യത്തെ വ്യാപാര-വാണിജ്യ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. പവന് 1080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹1,14,960 രൂപയാണ് വിപണിവില. ഗ്രാമിന് 135 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ₹14,370 രൂപയാണ് വിപണിവില. 24 കാരറ്റ് സ്വർണത്തിനും വില കുറയ്ക്കുകയാണ് ഉണ്ടായത്. ഗ്രാമിന് 147 രൂപ കുറഞ്ഞ് 15,677ൽ എത്തുകയും പവന് 1176 രൂപ കുറഞ്ഞ് 1,25,416 രൂപയിൽ എത്തുകയും ചെയ്തു.കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഇരിക്കുകയാണ്. ന്ന് മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിലാണ് സ്വർണവില 1,20,000 കടന്നത്. ഓഗസ്റ്റ് […]
Read more

ഇന്ധന പ്രതിസന്ധി നേരിടുന്ന റഷ്യക്ക് ഇന്ത്യയുടെ സഹായം

യുക്രെയ്‌നുമായുള്ള യുദ്ധം മൂലം ഇന്ധന പ്രതിസന്ധി നേരിടുന്ന റഷ്യക്ക് ഇന്ത്യയുടെ സഹായം. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 1 മില്യൺ ബാരൽ ഗ്യാസൊലിൻ ആണ് ഇന്ത്യ റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ ഇന്ധന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതോടെയാണ് ഇന്ധന പ്രതിസന്ധി ഉണ്ടായത്.ഓഗസ്റ്റിൽ മാത്രം റഷ്യയുടെ കടൽമാർഗമുള്ള പ്രതിദിന ഗ്യാസൊലിൻ ഇറക്കുമതി 125,000 ബാരലായി ഉയർന്നു. തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേർന്നാണ് റഷ്യയെ ഗ്യാസൊലിൻ നൽകി സഹായിച്ചത്. ഇന്ത്യയിൽ നിന്നുള്ള വിതരണത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിലെ […]
Read more

സവാളയ്ക്ക് വിലക്കയറ്റം; പൂഴ്ത്തിവെയ്‌പ്പെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാളയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ സവാള വില കിലോയ്ക്ക് 62 രൂപ വരെ എത്തി. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത ലാഭമെടുക്കല്‍ എന്നിവയാണ് വിലക്കയറ്റത്തിന് കാരണമാവുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. അതേസമയം, സര്‍ക്കാര്‍ നിശ്ചയിച്ച കേന്ദ്രങ്ങളിലൂടെയും മൊബൈല്‍ വാനുകളിലൂടെയും കിലോയ്ക്ക് 35 രൂപ നിരക്കില്‍ സവാള വില്‍ക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റേതാണ് അറിയിപ്പ്. സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. […]
Read more

പണിമുടക്കി സ്പൈസ് ജെറ്റ്; വിമാനത്താവളത്തിൽ ദുരിതത്തിലായി ദുബായ് യാത്രക്കാർ

കൊച്ചി:ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ കടുത്ത ദുരിതത്തിലായി. ഉച്ചയ്ക്ക് 12.15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അവസാന നിമിഷം റീഷെഡ്യൂൾ ചെയ്തത്. എന്നാൽ, പുതുക്കിയ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയിക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ഇതിനുപുറമേ, വിമാനത്താവളത്തിന് ഉള്ളിൽ കാത്തിരുന്ന യാത്രക്കാരോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സ്പൈസ് ജെറ്റ് വിമാനങ്ങൾ സ്ഥിരമായി റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർ മുൻപ് വിഷയത്തിൽ ഇടപെട്ടിരുന്നു. […]
Read more

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയാണ് കുറഞ്ഞത്. 1,19,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 14,940 രൂപയാണ് വില. നികുതിയും പണിക്കൂലിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. 20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെ വിലയില്‍ മാറ്റമില്ലായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ […]
Read more

വാറന്റി കാലയളവില്‍ അമിത ചൂടും ക്യാമറ തകരാറും, ആപ്പിള്‍ കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം

മലപ്പുറം: വാറന്റി കാലയളവില്‍ ആവര്‍ത്തിച്ച് തകരാറുകള്‍ നേരിട്ട ഐഫോണ്‍ 14 പ്ലസിന്റെ വിലയും നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവും ഉള്‍പ്പെടെ 1,09,250 രൂപ പരാതിക്കാരന് നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. തിരൂര്‍ തണ്ടശ്ശേരി വീട്ടില്‍ ടി. ഫൈസല്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രസക്തമായ ഈ നടപടി. 2023 സെപ്റ്റംബര്‍ 13-നാണ് പരാതിക്കാരന്‍ മകന്റെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി 89,900 രൂപയുടെ ഫോണും ചാര്‍ജറുമടക്കം 92,250 രൂപ ചെലവഴിച്ച് ഐഫോണ്‍ വാങ്ങുന്നത്. എന്നാല്‍ വാങ്ങിയതിന് പിന്നാലെ […]
Read more

Recent News