Category: business

സ്വര്‍ണവില: രണ്ടുദിവസത്തിനിടെ 2000 രൂപയുടെ വര്‍ധന

കൊച്ചി: മൂന്നാഴ്ച കൊണ്ട് 11,000 രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. പവന് ഒറ്റയടിക്ക് 880 രൂപയാണ് വര്‍ധിച്ചത്. 1,05,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 13,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടുതവണയായി പവന് 1040 രൂപയാണ് വര്‍ധിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Read more

വീണ്ടും കുതിച്ച് സ്വർണവില; ഗ്രാമിന് 110 രൂപ വര്‍ധിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു. പവന് 880 രൂപ വര്‍ധിച്ച് 1,05,560 രൂപയായി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 13,195 രൂപയായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടിയിരിക്കുന്നത്. ഇന്നലെ 1,04,680 രൂപയായിരുന്നു പവന്‍ വില. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം ഒഴിവായതിന് പിന്നാലെ സ്വര്‍ണവില കൂടുമെന്നായിരുന്നു കണക്കുകൂട്ടലുകള്‍. എന്നാല്‍, യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനകള്‍ സ്വര്‍ണവിലയെ വന്‍തോതില്‍ താഴോട്ടിറക്കി. ഈ മാസമാദ്യം പവന് 1,14,560 രൂപയായിരുന്നത് ജൂണ്‍ 25ന് 1,02,760 രൂപയിലേക്ക് […]
Read more

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് കുത്തനെ വിലകൂട്ടി, മാക് ബുക്കിനും ഐപാഡിനും വില വര്‍ധന

ഡൽഹി: കമ്പ്യൂട്ടറുകളുടെയും മറ്റ് പ്രധാന ഉൽപ്പന്നങ്ങളുടെയും വില കൂട്ടി ആപ്പിള്‍. മാക്ക് ബുക്കുകളുടെയും, മാക് മിനികളുടെയും അടക്കം വില കൂട്ടി. എം 4 മാക് മിനിയുടെ വില 59,900ൽ നിന്ന് 82,900 രൂപയായി ഉയർന്നു. മാക്ബുക്ക് എയർ എം 5ന് 1,20,900ത്തിൽ നിന്ന് 1,49,900 രൂപയിലേക്ക് ഉയർത്തി. ആപ്പിള്‍ ടിവി, ഹോംപോഡ് എന്നീ ഉൽപന്നങ്ങളുടെ വിലയും കൂടും. പുതുതായി അവതരിപ്പിക്കാൻ പോകുന്ന ഐഫോൺ 18നും ഉയർന്ന വില നൽകേണ്ടി വരും. ഐ പാഡ് വിലയും കൂട്ടി. എന്നാൽ […]
Read more

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: പ്രമുഖ ആഗോള ഇ-കോമേഴ്സ്, ടെക് ഭീമന്മാരായ ആമസോണിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയോടുള്ള കമ്പനിയുടെ ദീർഘകാല പ്രതിബദ്ധത ആവർത്തിച്ച ആൻഡി ജാസി, രാജ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി 2030-ഓടെ 13 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.08 ലക്ഷം കോടി രൂപ) കൂടി അധികമായി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 35 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇതോടെ […]
Read more

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 2040 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 2040 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,760 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 255 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇനത്തെ വില 12,845 രൂപയാണ് മൂന്നാഴ്ചയ്ക്കിടെ 1000 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പവന്‍ വില 1,02,760 രുപയില്‍ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ […]
Read more

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 160 രൂപ കൂടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെയാണ് നേരിയ വര്‍ധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 1,07,120 രൂപയായി. ഗ്രാമിന് 13,390 രൂപയുമായി. യുഎസ് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം ആഗോള വിപണിയില്‍ വന്‍ ഇടിവിന് കാരണമായിരുന്നു. പ്രതീക്ഷിച്ചതിലും വലിയ ആഘാതം ഇറാന്‍ യുദ്ധം യുഎസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഫെഡറല്‍ റിസര്‍വ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പലിശനിരക്ക് ചിലപ്പോള്‍ ഉയര്‍ത്തേണ്ടി […]
Read more

അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തി SBI മ്യൂച്വല്‍ ഫണ്ട്

മുംബൈ: അദാനി ഗ്രൂപ്പിന്റെ രണ്ട് പ്രധാന കമ്പനികളില്‍ വമ്പന്‍ നിക്ഷേപം നടത്തി ഇന്ത്യയിലെ ഏറ്റവും വലിയ ആസ്തി മാനേജ്‌മെന്റ് സ്ഥാപനങ്ങളിലൊന്നായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട്. അദാനി എന്റര്‍പ്രൈസസിലും അദാനി എനര്‍ജി സൊല്യൂഷന്‍സിലുമായി ഏകദേശം 5,700 കോടി രൂപയുടെ ഓഹരികളാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് സ്വന്തമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ബ്ലോക്ക് ഡീലിലൂടെയാണ് ഈ ഇടപാട് നടന്നത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, അദാനി എന്റര്‍പ്രൈസസിന്റെ 1.64 കോടി ഓഹരികളാണ് എസ്ബിഐ മ്യൂച്വല്‍ ഫണ്ട് വാങ്ങിയത്. […]
Read more

3 ദിവസത്തിന് ശേഷം വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾവ പ്രകാരം ഇന്ന് സ്വർണം ഗ്രാമിന് 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,310 രൂപയാണ് നൽകേണ്ടി വരിക. ഒരു പവൻ സ്വർണം വാങ്ങാൻ ഇന്ന് 1,14,480 രൂപയാണ് ഇന്ന് നൽകേണ്ടത്. ജൂൺ 1 മുതൽ കഴിഞ്ഞ 3 ദിവസവും സ്വർണ വിലയിൽ മാറ്റമില്ലാതെ […]
Read more

മലബാര്‍ ഡിസ്റ്റിലറീസില്‍ പിന്‍വാതില്‍ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപണം

പാലക്കാട്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറിസില്‍ പുതിയ ബ്രാന്‍ഡി ബ്രാന്‍ഡായ ”മിന്നല്‍ മാജിക്” വിപണിയിലെത്തിക്കുന്നതിന് മുന്നോടിയായി പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ രംഗത്ത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാനഘട്ടത്തിലാണ് 90 താല്‍ക്കാലിക വനിതാ തൊഴിലാളികളെ നിയമിച്ചതെന്നും, സിപിഎം ഭരിക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുടുംബശ്രീ എഡിഎസ് മുഖേന സിപിഎം നേതാക്കള്‍ ഇടപെട്ടാണ് തൊഴിലാളിപ്പട്ടിക തയ്യാറാക്കിയതെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കമ്പനി അധികൃതര്‍ക്കും എക്‌സൈസ് മന്ത്രി എം ലിജുവിനും സമര്‍പ്പിച്ചതായും, […]
Read more

മാരുതിയും കാറുകള്‍ക്ക് വില കൂട്ടുന്നു; ജൂണ്‍ 1 മുതല്‍ വിവിധ മോഡലുകള്‍ക്ക്‌ 30,000 രൂപ വരെ വര്‍ധിക്കും

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ജൂണ്‍ മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നു. വിവിധ മോഡലുകള്‍ക്ക് 30,000 വരെയാണ് വില വര്‍ധിക്കുക. നിര്‍മാണ ചെലവ് ഉയരുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും മൂലമാണ് തീരുമാനമെന്ന് കമ്പനി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. ഏതാനും മാസങ്ങളായി ചെലവ് കുറയ്ക്കല്‍ നടപടികള്‍ വഴി വില കൂട്ടാതിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കേണ്ടി വന്നതായി കമ്പനി അറിയിച്ചു. ജൂണ്‍ 1 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. എല്ലാ […]
Read more

Recent News