Category: ELECTION 2026

നൂറിലധികം സീറ്റ് നേടി UDF അധികാരത്തിലെത്തും; വി ഡി സതീശൻ

പറവൂർ: ഇത്തവണ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളോട് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് […]
Read more

വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

തിരുവനന്തപുരം: നടൻ മോഹൻലാലും വോട്ട് രേഖപ്പെടുത്തി . നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ ആണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയത്തികാണിച്ചുകൊണ്ട് ‘ദിസ് ഈസ് മൈ മെസ്സേജ്’ എന്നാണ് നടൻ പ്രതികരിച്ചത്. മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വോട്ട് ചെയ്ത ചിത്രം പങ്കുവെച്ചു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുൻപുതന്നെ നടൻ പോളിംഗ് ബൂത്തിൽ എത്തുകയും ക്യുവിൽ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. മോഹൻലാലിനെ കൂടാതെ മലയാള സിനിമാ താരങ്ങളായ […]
Read more

കേരളം വിധിയെഴുതുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചു. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2500 പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രത നിർദേശം ഉണ്ട്. മൂന്ന് മുന്നണികൾക്കും അതി നിർണായകമാണ് മത്സരം. ഇടതുപക്ഷം ഭരിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനത്ത് […]
Read more

സമയം കഴിഞ്ഞിട്ടും പരസ്യപ്രചാരണം വ്യാപകം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമയം കഴിഞ്ഞിട്ടും നവമാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചരണം വ്യാപകം എന്ന് പരാതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി രമേശ് ചെന്നിത്തല. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കാത്തതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നാണ് ചെന്നിത്തല പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. നിശബ്ദ പ്രചാരണ ദിവസവും വിട്ടൊഴിയാതെ പലയിടത്തും പരാതികളും വിവാദങ്ങളും തുടരുകയാണ്. വോട്ടിന് പണം നൽകിയെന്നും അപകീർത്തികരമായ പ്രചാരണം നടത്തുന്നെന്നുമാണ് വിവിധയിടങ്ങളിൽ നിന്ന് ഉയർന്ന പരാതികൾ. നിശബ്ദപ്രചാരണ […]
Read more

ശോഭാ സുരേന്ദ്രനെ അയോഗ്യയാക്കണം; ഷാഫി പറമ്പിൽ

കോഴിക്കോട്: പണം കൊടുത്ത് പാലക്കാടിനെ വാങ്ങാൻ കഴിയില്ലെന്ന് വടകര എം.പി ഷാഫി പറമ്പിൽ. പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയും. ബിജെപി പരാജയം സമ്മതിച്ചുവെന്നും ഷാഫി കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു ഷാഫി. മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്. രേഖാമൂലം പരാതി നൽകും. ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഷാഫി പറഞ്ഞു. പ്രധാനമന്ത്രി വന്ന് പ്രചാരണം നടത്തിയിടത്തും ബിജെപിക്ക് പണം നൽകേണ്ടി വരുന്നു. […]
Read more

യുഡിഎഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകും- വി.ഡി. സതീശൻ

തിരുവനന്തപുരം: വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങളുള്ള സംസ്ഥാനമാണ് കേരളം. എന്നാൽ അതേസമയം വാഹനങ്ങൾ മോഡിഫൈ ചെയ്ത് ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അതിൽ ഭൂരിഭാഗവും യുവജനങ്ങളാണ്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് തമ്പ്‌നൈലിലും ക്യാപ്ഷനിലും എഴുതിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് റീൽ […]
Read more

മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി അഖിൽ മാരാർ

തൃക്കാക്കര: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനുള്ള കാരണം വെളിപ്പെടുത്തി തൃക്കാക്കര മണ്ഡലം എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിക്കും മോഹൻലാലിനും തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അയച്ച സന്ദേശങ്ങൾക്ക് അവർ നൽകിയ മറുപടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് അഖിൽ മാരാർ കാരണം വെളിപ്പെടുത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിക്ക് അയച്ച മെസ്സേജിൽ ലഭിച്ച മറുപടി അഖിൽ മാരാർ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ കാണാം. ‘നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം. നിശ്ശബ്ദരാക്കപ്പെട്ട ജനങ്ങളുടെ നാവായി മാറണം. […]
Read more

‘ഡാഷ് മോനേ’ എന്നുപറഞ്ഞത് കേരളത്തിന് അപമാനം; കെ മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ‘ഡാഷ് മോനെ’ എന്ന പ്രയോഗം കേരളത്തിന് മൊത്തം അപമാനമാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. രേവന്ത് റെഡ്ഡി ഒരു മലയാള സിനിമയിലെ ഡയലോഗ് ‘പോ മോനെ ദിനേശാ’ എന്നതിന് പകരമായി ‘പോ മോനെ വിജയാ’ എന്ന് തമാശ രൂപത്തിൽ ഉപയോഗിച്ചതിന് മറുപടിയായി മുഖ്യമന്ത്രിക്ക് മറ്റൊരു സിനിമയുടെ ടൈറ്റിൽ ഉപയോഗിച്ച് മറുപടി പറയാമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിലൊരു രാഷ്ട്രീയ മറുപടി നൽകിയിരുന്നെങ്കിൽ ആരും വിമർശിക്കില്ലായിരുന്നുവെന്നും, എന്നാൽ മുഖ്യമന്ത്രി ഉപയോഗിച്ച പദപ്രയോഗം ശരിയായില്ലെന്നും മുരളീധരൻ […]
Read more

കേരളത്തിനൊപ്പം അസമിലും നാളെ ജനം വിധിയെഴുതും

ന്യൂഡൽഹി: കേരളത്തോടൊപ്പം അസമിലും നാളെ വോട്ടെടുപ്പ് . ആകെ 126 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് പോളിം​ഗ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പുരോ​ഗമിക്കുകയാണ്. മൂന്നാം തവണയും വിജയം പ്രതീക്ഷിക്കുന്ന ബിജെപിയും ശക്തമായ തിരിച്ചുവരവിന് കോൺ​ഗ്രസും പ്രതീക്ഷ വെയ്ക്കുന്ന അസമിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ആർഎസ്എസും വിഷ സർപ്പങ്ങളാണെന്ന കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയുടെ പ്രസ്താവനയിൽ ബിജെപി പൊലീസിൽ പരാതി നൽകി. ഖർ​ഗെ ഭ്രാന്ത് പിടിച്ചതുപൊലെയാണ് സംസാരിക്കുന്നത് എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. ഹിമന്ത രാജ്യത്തെ […]
Read more

നേമത്ത് ബിജെപി മദ്യവും പണവും ഒഴുക്കുന്നു

തിരുവനന്തപുരം: നേമത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി മദ്യവും പണവും ഒഴുക്കുന്നുവെന്ന് ആരോപിച്ച് സിപിഎം. എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് ഏജന്റ് ജയിൽ കുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. ആറ്റുകാൽ മേടമുക്കിലെ ബിജെപി ബൂത്ത് ഓഫീസിൽനിന്ന് മദ്യം പിടിച്ചെടുത്തതായും ജയിൽ കുമാർ ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവകമായി ഇടപെടുന്നില്ലെന്നും പൊലീസും എക്‌സൈസും ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ ഇടപെടുമെന്നും ജയിൽ കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള […]
Read more

Recent News