Category: kerala

ബിജെപിയും കോർപ്പറേഷനും രണ്ട് തട്ടിൽ; മൾട്ടി സ്പെഷ്യാലിറ്റി ലാബ് ഒന്നര വർഷം കഴിഞ്ഞിട്ടും നടപ്പായില്ല

തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന് കീഴിലുള്ള ജില്ലാ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലാബ്. എംപി ഫണ്ട് അനുവദിച്ച് ഒന്നര വർഷം പിന്നിടുമ്പോഴും പദ്ധതി നടപ്പിലാക്കാൻ കോർപ്പറേഷൻ വേണ്ടത്ര ഉത്സാഹം കാണിച്ചില്ല. 2025 ഫെബ്രുവരി രണ്ടിനാണ് സുരേഷ് ഗോപി തൃശൂരിൽ എംപി ഓഫീസ് തുറക്കുന്നത്. തൊട്ടുപിന്നാലെ ഫെബ്രുവരി അഞ്ചിന് അടിയന്തര പ്രാധാന്യത്തോടെ നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി. രാജീവ് ഗാന്ധി […]
Read more

കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകുന്നില്ല; മന്ത്രി ബിന്ദു കൃഷ്‌ണയുടെ പേഴ്സണൽ സെക്രട്ടറി നിയമനം അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: സർക്കാരുകൾ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനാവാതെ പ്രതിസന്ധി. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ അനുമതി നൽകാത്തതാണ് കാരണം. ഇതോടെ പ്രൈവറ്റ് സെക്രട്ടറി നിയമനം കേവലം സ്റ്റാഫ് നിയമനത്തിന് അപ്പുറമുള്ള രാഷ്ട്രീയ തർക്കങ്ങളിലേക്ക് വഴിമാറുകയാണ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനായ ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കാൻ മേയ് അവസാന ആഴ്ചയിൽ തന്നെ മന്ത്രി നിർദ്ദേശിക്കുകയും ഇ-ഓഫീസ് വഴി ശുപാർശ […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണം; അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറി

കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തിൽ ജില്ലാതല വിദഗ്ധ സമിതി റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. അഞ്ചംഗ സമിതിയിൽ മൂന്ന് പേർ ചികിത്സാ പിഴവ് ശരിവച്ചു. ദേവാനഷ് ശൗര്യക്ക് അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല എന്നാണ് ഇവരുടെ വിലയിരുത്തൽ. എന്നാൽ ബോർഡിലെ രണ്ട് ഡോക്ടർമാർ വിയോജിപ്പ് രേഖപ്പെടുത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിൽ സംസ്ഥാന തല വിദഗ്ധ സമിതി വിഷയം പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെട്ട […]
Read more

സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവുനായ ആക്രമണം

കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണാനെത്തിയ മുണ്ടംവേലി സ്വദേശി ലീനയ്ക്കാണ് കടിയേറ്റത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലീനയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സിംഗ് അസിസ്റ്റന്റിനും ഇവിടെ വെച്ച് കടിയേറ്റിരുന്നു. ഇതിനു തൊട്ടുമുമ്പ് രോഗിയുടെ കൂട്ടിരിപ്പുകാരിയെയും നായ ആക്രമിച്ചിരുന്നു. ആശുപത്രി പരിസരത്ത് രോഗികളും ജീവനക്കാരും ഒരുപോലെ ഭയന്നാണ് കഴിയുന്നത്. അതേസമയം, കഴിഞ്ഞ ഞായറാഴ്ച്ച മലപ്പുറം മേലാറ്റൂർ അത്താണിയിൽ […]
Read more

കപ്പൽ കൂട്ടിയിടിച്ച സംഭവം; സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി. കേസിൽ കോസ്റ്റൽ പൊലീസ് നടത്തുന്ന അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി പൊലീസിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്. തിരുവനന്തപുരം സ്വദേശിയുടെ ‘സിത്താര’ എന്ന ബോട്ടുമായാണ് സിംഗപ്പൂർ പതാകയുള്ള ‘ഓറഞ്ച് വിക്ടോറിയ’ എന്ന കപ്പൽ കൂട്ടിയിടിച്ചത്. തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ അപകടമായതിനാൽ […]
Read more

ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവിൽ ബാരിക്കേട് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കമെന്ന് എംഎൽഎ വി. മുരളീധരൻ പറഞ്ഞു. പരീക്ഷാക്രമക്കേടിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതാണ്. പ്രസംഗം തുടരുമ്പോഴും പ്രവർത്തകർ ഒരു വശത്ത് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. ഡൽഹിയിലെ കോൺഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് […]
Read more

വെമ്പായം ബാർ സംഘർഷം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് മരണം. സംഭവത്തിൽ രണ്ടാമത്തെ മരണമാണിത്. സംഘത്തിൽ ഉണ്ടായിരുന്ന നവാസ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ബാറിൽ എത്തിയശേഷം തീ കൊളുത്തുകയായിരുന്നു.തീ കൊളുത്തുന്നതിനിടയിൽ അനീഷിനും പൊള്ളലേൽക്കുകയായിരുന്നു. 80 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. പരുക്കേറ്റ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. വെമ്പായം […]
Read more

പാലാ നഗരസഭയിൽ ഭരണം പിടിക്കാനില്ലെന്ന് കേരള കോൺഗ്രസ് എം

കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് എം. അവിശ്വാസം കൊണ്ടുവന്നത് ഭരണത്തിൽ എത്താനല്ലെന്നും കേരള കോൺഗ്രസ് എം വ്യക്തമാക്കി. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ പുറത്താക്കിയ കോൺഗ്രസ് കൗൺസിലർമാരെ പിന്തുണയ്ക്കും. അതേസമയം വിപ്പ് ലംഘിച്ച വിമത കൗൺസിലർമാരെ അയോഗ്യരാക്കാനുള്ള നടപടികൾ കോൺഗ്രസ് ഉടൻ സ്വീകരിക്കും. കോൺഗ്രസ് വികാരത്തിന് ഒപ്പമാണെന്ന് വിവിധ കൗൺസിലർമാരും പറഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ അധികാരം എൽഡിഎഫ് പിടിക്കും എന്നാണ് പരക്കെ അഭ്യൂഹം ഉയർന്നത്. എന്നാൽ അധികാരത്തിലേക്ക് തൽക്കാലം കയറേണ്ട എന്ന […]
Read more

കുംഭമേള വൈറല്‍ താരത്തിന് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കുഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചി പാലാരിവട്ടം പൊലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദ്ദേശം. വനിതാ ഉദ്യോഗസ്ഥ മുഖേന സംരക്ഷണം ഉറപ്പാക്കാമെന്നും വ്യക്തമാക്കി. മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നതായി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദേശിച്ച് കോടതി ജൂണില്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് […]
Read more

പൊലീസ് ജീപ്പിന് പിഴയിട്ടു; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി

തൃശ്ശൂർ: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ സ്ഥലംമാറ്റി. മോട്ടോർ വെഹിക്കിൾ എൻഫോഴ്സ്മെന്റ് ഇൻസ്‌പെക്ടർ പി വി ബിജുവിനെയാണ് മാറ്റിയത്. അയ്യന്തോളിലെ ആർടിഒ ഓഫീസിലേക്കാണ് മാറ്റം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എൻഫോഴ്സ്മെന്റ് ജോലികളിൽ നിയോഗിക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്. വടക്കാഞ്ചേരി സ്റ്റേഷനിലെ പൊലീസ് ജീപ്പിനാണ് ബിജു പിഴ ചുമത്തിയത്. ഇൻഷുറൻസ്, പുക പരിശോധനാ രേഖകൾ പരിശോധനാസമയത്ത് കൈവശമില്ലാത്തതിന്റെ പേരിൽ ജീപ്പിന് 4000 രൂപയാണ് പിഴ ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞെങ്കിലും പരിവാഹൻ സൈറ്റിൽ വിവരങ്ങൾ കൃത്യമായിരുന്നില്ല. […]
Read more

Recent News