കപ്പൽ കൂട്ടിയിടിച്ച സംഭവം; സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി

കൊച്ചി: കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ സിംഗപ്പൂർ കപ്പൽ കമ്പനിക്ക് തിരിച്ചടി. കേസിൽ കോസ്റ്റൽ പൊലീസ് നടത്തുന്ന അന്വേഷണത്തിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് 2021 മുതൽ നിലവിലുണ്ടായിരുന്ന സ്റ്റേ ഹർജി തള്ളി പൊലീസിന് അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയത്. തിരുവനന്തപുരം സ്വദേശിയുടെ ‘സിത്താര’ എന്ന ബോട്ടുമായാണ് സിംഗപ്പൂർ പതാകയുള്ള ‘ഓറഞ്ച് വിക്ടോറിയ’ എന്ന കപ്പൽ കൂട്ടിയിടിച്ചത്.

തീരത്തുനിന്ന് 35 നോട്ടിക്കൽ മൈൽ അകലെ വെച്ചുണ്ടായ അപകടമായതിനാൽ കോസ്റ്റൽ പൊലീസിന് അന്വേഷണ അധികാരപരിധിയില്ലെന്ന കപ്പൽ കമ്പനിയുടെ വാദം കോടതി തള്ളി. അപകടം നടന്നത് ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലാണെന്നും, 2016-ലെ കേന്ദ്ര വിജ്ഞാപന പ്രകാരം ഇത്തരത്തിലുള്ള കേസുകൾ അന്വേഷിക്കാൻ കോസ്റ്റൽ പൊലീസിന് പൂർണ്ണ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹൈകോടതിയുടെ നിർണ്ണായക ഉത്തരവ് അന്വേഷണ നടപടികളുമായി മുന്നോട്ടുപോകാൻ കോസ്റ്റൽ പൊലീസിന് വഴി തുറന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *