Category: kerala

സ്വർണ്ണവില കുതിപ്പിൽ തന്നെ: ഒറ്റയടിക്ക് വര്‍ധിച്ചത് 1680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 1680 രൂപയാണ് വര്‍ധിച്ചത്. 1,07,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 210 രൂപയാണ് ഉയര്‍ന്നത്. 13,430 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 560 രൂപയാണ് വര്‍ധിച്ചത്. ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
Read more

പ്രിയദർശിനി കാരണമുള്ള നഷ്ടം നികത്താൻ നിർദേശങ്ങളുമായി സ്വകാര്യ ബസ് സംഘടന

കൊച്ചി: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ നടക്കും. രാവിലെ 10ന് മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ സൗജന്യ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഗ്രാമീണ റൂട്ടുകളിൽ പദ്ധതി ഒഴിവാക്കുക, അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്ന രീതിയിൽ പിങ്ക് ബസുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ് സംവിധാനം നടപ്പാക്കി നഷ്ടപരിഹാരം സർക്കാർ നൽകുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ. […]
Read more

തദ്ദേശ സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധനയുമായി വിജയിലൻസ്. ആറ് കോർപ്പറേഷനുകൾ, 30 മുനിസിപ്പാലിറ്റികൾ, 24 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. കെട്ടിട നിർമാണത്തിന് അനുമതി നൽകൽ, നമ്പർ നൽകൽ തുടങ്ങിയ കാര്യങ്ങൾക്ക് ഇടനിലക്കാർ വഴി പണം വാങ്ങുന്നു എന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷൻ പാർപ്പിടം’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വൈകിട്ടോടെ മാത്രമേ പരിശോധന പൂർത്തിയാവുകയുള്ളൂ. ചില സ്ഥലങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് വിവരം.
Read more

കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയില്‍ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. 200 അടിയോളം താഴ്ച്ചയില്‍ നിന്നുമാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാക്‌സി തൊഴിലാളികളും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവാവ് കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നില്‍ക്കുന്നതിനിടെ തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാടിന്റെ ഭാഗമായിട്ടും തമിഴ്‌നാട് പൊലീസും ഫയര്‍ഫോഴ്‌സും തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.ചെന്നൈ സ്വദേശി കാര്‍ത്തിക് ആണ് അപകടത്തില്‍ പെട്ടത്.തമിഴ്‌നാട്ടില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് ഒപ്പമാണ് കാര്‍ത്തിക് കൊളുക്കുമലയില്‍ […]
Read more

വീണ്ടും അവയവദാനം; ദാനം ചെയ്യുന്നത് കൊല്ലം സ്വദേശിയുടെ അവയവങ്ങൾ

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഒരു അവയവദാനം. കൊല്ലം സ്വദേശി ബി. അജിത് കുമാറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച അജിത് കുമാറിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്കാണ് പുതുജീവനേകുക. കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും കായിക, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ് ബി. അജിത് കുമാര്‍. കുരീപ്പുഴ കോനവെട്ടത്ത് വീട് സ്വദേശിയായ അജിത് കുമാര്‍ കൊല്ലം ഡിവിഷന്‍ 7-ലെ കൗണ്‍സിലറാണ്. ജൂലൈ 19 ഞായറാഴ്ച രാവിലെ സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ […]
Read more

കേരള ക്രിക്കറ്റ് ലീഗിൽ കരുത്ത് തെളിയിക്കാൻ തിരുവനന്തപുരത്തിന്റെ താരങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ ടീമുകളിലായി അണിനിരക്കുന്നത്. കെസിഎല്ലിന് മുന്നോടിയായി നടന്ന എൻഎസ്‌കെ ട്രോഫിയിലും തിരുവനന്തപുരം ഫൈനലിലെത്തിയിരുന്നു. നേരിയ വ്യത്യാസത്തിലായിരുന്നു എറണാകുളത്തോട് കിരീടം നഷ്ടപ്പെട്ടത്. ടൂർണമെന്റിൽ കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പ്രമുഖ ടീമുകളിൽ ഒന്നായ ‘ട്രിവാൻഡ്രം റോയൽസ്’ വളരെ ശക്തമായ നിരയുമായാണ് മൂന്നാം സീസണിന് ഒരുങ്ങുന്നത്. തലസ്ഥാന നഗരിയുടെ ക്രിക്കറ്റ് പെരുമ കാക്കാൻ തിരുവനന്തപുരത്തുനിന്നുള്ള അഞ്ച് […]
Read more

പരാതിയിൽ നടപടിയില്ല; കോടതിയെ സമീപിക്കാനൊരുങ്ങി അൻസിബ

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും ഓൺലൈൻ മാധ്യമത്തിനുമെതിരെ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ നിയമപോരാട്ടം ശക്തമാക്കാനൊരുങ്ങി നടി അൻസിബ. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ പാലാരിവട്ടം സ്റ്റേഷൻ ഹൗസ് ഓഫീസറെയും എറണാകുളം സിറ്റി പോലീസ് കമ്മീഷണറെയും പ്രോസിക്യൂട്ട് ചെയ്യാൻ കോടതിയുടെ അനുമതി തേടി ഹർജി നൽകാനാണ് അൻസിബയുടെ തീരുമാനം. ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും […]
Read more

ആർക്ക് വേണമെങ്കിലും വന്നു കാണാം, അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലീഡർമാരെ നിയമിച്ചതിൽ സർക്കാരിന്റെ നിലപാട് കെഎസ്‌യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തന്നെ കാണാൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആർക്ക് വേണമെങ്കിലും വന്നു കാണാം. ആർക്കും ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജിൽ താൻ അലോഷിയെ കണ്ടിരുന്നില്ല എന്നും കെഎസ്‌യുവിനെ മോശമായി ഒന്നും പറഞ്ഞിരുന്നില്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് […]
Read more

ലേഖന വിവാദം; മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് എം.സ്വരാജ്

തിരുവനന്തപുരം: ദേശാഭിമാനിയിൽ വരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മാധ്യമങ്ങൾക്ക് വിശദീകരണം നൽകേണ്ട ആവശ്യമില്ലെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ദേശാഭിമാനിയെ കുറിച്ച് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളാണ്. ഇത് മാധ്യമ ധാർമികതക്ക് നിരക്കുന്നതല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. വി.എസ് അനുസ്മരണം ഒഴിവാക്കിയെന്നും ലേഖനം അച്ചടിക്കാൻ തീരുമാനിച്ചു എന്നുമുള്ള വാർത്തകളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാൻ വൈകിയത്. വാരാന്തപതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരും. ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവെക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ല. […]
Read more

മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ ഫോൺകോൾ; നമ്പറിന്റെ ഉടമയെ കണ്ടെത്തി

കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.എന്നാൽ കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. സിം കാർഡ് ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരും. കേരളത്തിൽ നിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞ ദിവസം വിശദമായി […]
Read more

Recent News