ആർക്ക് വേണമെങ്കിലും വന്നു കാണാം, അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലീഡർമാരെ നിയമിച്ചതിൽ സർക്കാരിന്റെ നിലപാട് കെഎസ്‌യു നേതൃത്വത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തന്നെ കാണാൻ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് അനുമതി നിഷേധിച്ചിട്ടില്ല. തന്നെ ആർക്ക് വേണമെങ്കിലും വന്നു കാണാം. ആർക്കും ഇതുവരെ അനുമതി നിഷേധിച്ചിട്ടില്ല. തേവര കോളജിൽ താൻ അലോഷിയെ കണ്ടിരുന്നില്ല എന്നും കെഎസ്‌യുവിനെ മോശമായി ഒന്നും പറഞ്ഞിരുന്നില്ലെെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിതിൻ രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന്‍റെ അറസ്റ്റിൽ വീഴ്ച സംഭവിച്ചുവെന്നും ആഭ്യന്തര മന്ത്രി തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം ഡൽഹി സംഘര്‍ഷത്തിൽ പൊലീസ് നടപടി വളരെ മോശമായ രീതിയിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഡൽഹിയിൽ നടന്നത് നരനായാട്ടാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *