തൃശൂർ: തൃശൂർ ഡിസിസി ഓഫീസിനകത്ത് പ്രതിഷേധം. ഡിസിസി പ്രസിഡണ്ടിൻറെ കോലം കത്തിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിയമനത്തിൽ തർക്കം രൂക്ഷമായതിനു പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. ഡിസിസി ഓഫീസിനു മുന്നിൽ മറ്റത്തൂരിലെ പ്രവർത്തകർ കുത്തിയിരുന്നും പ്രതിഷേധിച്ചു. പ്രാദേശിക പ്രവർത്തകരുടെ കടുത്ത അതൃപ്തിയിലും ജോസഫ് ടാജറ്റ് ഒരു പ്രവർത്തന പരിചയവുമില്ലാത്ത ആളെ മറ്റത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയി നിയമിച്ചുവെന്നാണ് പ്രവർത്തകരുടെ ആരോപണം.
പ്രതിഷേധക്കാരെ ബിജെപി പറഞ്ഞയച്ചതാണെന്ന് ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റ് പ്രതികരിച്ചു. മണ്ഡലം പ്രസിഡണ്ട് നിയമനത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിഷേധക്കാർക്കെതിരെ ഡിസിസി പരാതി നൽകി. അറസ്റ്റ് ചെയ്തു നീക്കണമെന്ന് ഡിസിസി പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, അറസ്റ്റ് ചെയ്താൽ കോലം കത്തിക്കുമെന്ന് പ്രതിഷേധക്കാരും അറിയിച്ചു.
