Category: kerala

നിതിൻ രാജിന്റെ മരണം: എസ്ഐടി അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജന്‍ പറഞ്ഞു. നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും നിതിന്റെ […]
Read more

പാർട്ടി അംഗത്വം പുതുക്കിയില്ല; അഡ്വ. ജയശങ്കർ സിപിഐയിൽ നിന്ന് വിട്ടു നിൽക്കുന്നു?

കൊച്ചി: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന. അദ്ദേഹം പാർട്ടി അം​ഗത്വം പുതുക്കാൻ തയ്യാറായിട്ടില്ല. നിലവിൽ സിപിഐ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അം​ഗമാണ്. അം​ഗത്വം പുതുക്കേണ്ട കാലാവധി അവസാനിച്ചിട്ടും പുതുക്കാതിരുന്നതോടെ, അദ്ദേഹം പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ അഡ്വ. ജയശങ്കർ പാർട്ടി അം​ഗത്വം പുതുക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിന് അറിയില്ല. അം​ഗത്വം പുതുക്കാൻ പാർട്ടി ജയശങ്കറിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നില്ലെന്നും സൂചനകളുണ്ട്. അംഗത്വം വേണ്ടെന്ന് വെക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ്: ചുമതലയുള്ള ന്യൂസ് എഡിറ്റര്‍ക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഇടപെട്ട് പാര്‍ട്ടി നേതൃത്വം. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ. ആര്‍ അജയന് പാര്‍ട്ടി നേതൃത്വം നോട്ടീസ് നല്‍കി. നാല് മണിക്ക് മുന്‍പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇടപെടൽ.സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക […]
Read more

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണുണ്ടായത്. ഗ്രാമിന്റെ വില 13,150 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി. 1,05,200 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ വില വര്‍ധനവുണ്ട്. ഔണ്‍സിന് 4,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം.16 ഡോളറിന്റെ ഉയര്‍ച്ചയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 4020 ഡോളറിലാണ് വ്യാപാരം. 0.42 ശതമാനത്തിന്റെ നേട്ടമാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അതേസമയം, നേട്ടം വരും […]
Read more

കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാൻ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
Read more

സോനം വാങ്ചുക്കിന്റെ നിരാഹാര സമരം: ഐക്യദാര്‍ഢ്യവുമായി കെ സി വേണുഗോപാല്‍

കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 20 ദിവസം നിരാഹാരം കിടന്നിട്ട് മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിരാഹാരം കിടന്ന ആളുകളെ വിളിച്ചിരുത്തി സംസാരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് ഉന്നിയിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സിജെപിയും […]
Read more

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവർത്തനം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷൻ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷൻ വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷൻ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ […]
Read more

പുതിയ പാർട്ടി രൂപീകരിക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ ശശീന്ദ്രനും

തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ. കെ ശശീന്ദ്രനും. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകൾക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ലയനം തീരുമാനിക്കാൻ സമിതിയിൽ പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതിയിലുള്ളത്. കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്കെത്തിയ രണ്ട് പാർട്ടികളാണ് […]
Read more

മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ പേ‍ർ സിപിഎമ്മിലേക്ക്

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് 200 ലേറെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ സിപിഎമ്മിലേക്ക് പോയി. സിപിഐ മണ്ഡലം കമ്മറ്റി അംഗങ്ങളായ മൂന്ന് പേർ ഉൾപ്പെടെ പതിനഞ്ചോളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചു. പാർട്ടിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകരെയും നേതാക്കളെയും സിപിഎം സ്വീകരിച്ചു. അഭിപ്രായ ഭിന്നതയെ തുടർന്ന് 2017ൽ സിപിഎം വിട്ട് സിപിഐയിലേക്ക് ചേക്കേറിയവരാണ് 9 വർഷങ്ങൾക്ക് ശേഷം വീണ്ടും സിപിഎമ്മിലേക്ക് തന്നെ തിരികെ വന്നത്. ജില്ലയിൽ സിപിഐക്ക് ശക്തമായ അടിത്തറയുള്ള […]
Read more

വടക്കഞ്ചേരിയില്‍ സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞ് 9 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ ബസുമായി കൂട്ടിയിടിച്ച് സിഎന്‍ജി ഗ്യാസ് ലോറി മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വടക്കഞ്ചേരി റോയല്‍ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബസിലെ ഡ്രൈവര്‍ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലെ 7 യാത്രക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവര്‍ക്കും സഹായിക്കും ശരീരത്തില്‍ പൊള്ളലേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. തങ്കം ജംഗ്ഷനില്‍ നിന്ന് സര്‍വീസ് റോഡ് വഴി വരികയായിരുന്ന ദീര്‍ഘദൂര സര്‍വീസ് ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ലോറി […]
Read more

Recent News