തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്ന ആരോപണം; വിശദ പരിശോധനയ്ക്ക് ബിജെപി
തിരുവനന്തപുരം: തെരഞ്ഞെടുപ്പുഫണ്ട് വെട്ടിച്ചെന്ന ആരോപണങ്ങളെപ്പറ്റി വിശദമായ പരിശോധന നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കും. പാർട്ടിക്ക് മാനക്കേടുണ്ടാക്കിയ പരാതികളെപ്പറ്റി ഇതിനകം തന്നെ അദ്ദേഹം പ്രാഥമികവിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ സംസ്ഥാനസമിതിയോ കോർകമ്മിറ്റിയോ ചേരുന്ന തീയതി നിശ്ചയിച്ചിട്ടില്ല. ചുമതലയിൽ നിന്നുമാറ്റി ഏതാനും നേതാക്കൾക്കെതിരേ നടപടിയെടുത്തതിന് കാരണം ഫണ്ട് തിരിമറിയല്ല മറ്റ് പ്രശ്നങ്ങളാണെന്നാണ് വിശദീകരണം. പണം കിട്ടിയവരുടെയും കിട്ടാത്തവരുടെയും പോരാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആരോപണം. കോടികളുടെ ഇടപാടുകൾ നടക്കുമ്പോൾ കമ്മിഷൻ സ്വാഭാവികമാണെന്ന് […]
Read more

