പൊതിച്ചോർ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണെന്ന് മന്ത്രി കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കയ്യേറിയതിൽ ഇടപെട്ടതാണെന്നും കെ മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കയ്യേറ്റത്തെ കുറിച്ച് പരാതി കിട്ടി. കമ്മ്യൂണിറ്റി കിച്ചൻ ആശുപത്രി വികസന സമിതി തീരുമാനമാണ്. കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമായിരിക്കും. മറ്റ് ആശുപത്രിയിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്‍നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസം ഇല്ല. പരനാറി ചെറ്റ എന്നൊക്കെ ഉള്ള പ്രയോഗം താൻ നടത്തിയിട്ടില്ല. ഡിവൈഎഫ്ഐക്കും കെ സുരേന്ദ്രനും ഒരേ ഭാഷയാണ്. ആലപ്പുഴയിൽ ക്രിട്ടിക്കൽ കെയർ ജീവനക്കാരെ തടഞ്ഞു സേവാഭാരതിയും ഡിവൈഎഫ്ഐയും ഒരുമിച്ചാണ് പ്രതിഷേധം. ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News