Category: kerala

‘മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണ്? ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ല’; ജി സുകുമാരൻ നായർ

തിരുവനന്തപുരം: മുൻമന്ത്രി കെബി ​ഗണേഷ് കുമാറിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാൻ ഗണേഷ് കുമാർ ആരാണെന്ന് ജി സുകുമാരൻ നായർ ചോദിച്ചു. ഗണേഷ് കുമാർ സർക്കാരിന്റെയോ എൻഎസ്എസിന്റെയോ ഭാഗമല്ല. പിന്നെ ആർക്കും എന്തും പറയാം അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടിൽ പോയിരിക്കാൻ ആകില്ലെന്നും ആവശ്യപ്പെടുമ്പോൾ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു. ആവശ്യപ്പെടാത്തപ്പോൾ തുറന്നുകൊടുക്കാൻ ആകില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി അപമാനിച്ചെന്ന ജി സുകുമാരൻ […]
Read more

‘അവധി കൊണ്ട് മാത്രം കാര്യമില്ല, സണ്ണിച്ചായൻ കനിയണം’; ട്രോളുമായി എം എം മണി

ഇടുക്കി: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി നൽകിയതിന് പിന്നാലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ട്രോളി മുൻ മന്ത്രി എം എം മണി. അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണമെന്നാണ് എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്. കറന്‍റിനും വേണം ഗ്യാരന്‍റി എന്നും എം എം മണി കൂട്ടിച്ചേർത്തു. അതേസമയം, കകപ്പ് ഫുട്ബോൾ ഫൈനല്‍ കാണുന്നതില്‍ ആശങ്ക വേണ്ടെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് വൈദ്യുതി നിയന്ത്രണം […]
Read more

കേരളത്തിലെ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: കേരളത്തിൽ ശിശുമരണനിരക്ക് ഉയർന്നതായി റിപ്പോർട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് ഉയർന്നു. വാക്സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികൾ പിന്തുടരുന്നതും സൂചിക ഉയരാൻ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയർത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന സാംപിൽ റജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം 2024ൽ കേരളത്തിന്റെ ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചിൽ നിന്ന് എട്ടിലേക്ക് […]
Read more

പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ട്, അതിനപ്പുറത്തേക്ക് നേതാക്കൾ പോകാതിരുന്നാൽ മതി; മന്ത്രി എ പി അനിൽകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ഭിന്നതകളും തുടർന്നുണ്ടായ ചേരിപ്പോരിലും പ്രതികരണവുമായി മന്ത്രി എ പി അനിൽകുമാർ. പറയുമ്പോൾ പരിധിയും പരിമിതിയും ഉണ്ടെന്നും അതിനപ്പുറത്തേക്ക് നേതാക്കൾ പറയുന്നത് പോകാതിരുന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. ഉദ്ദേശം സദുദ്ദേശപരമെങ്കിൽ സർക്കാർ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പോലെയല്ല കോൺഗ്രസ്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി അധികാരം ഏറ്റാൽ ഡിവൈഎഫ്ഐ അതുവരെ പറഞ്ഞതൊക്കെ അപ്പോൾ തന്നെ അവസാനിപ്പിക്കും. പിന്നീട് സർക്കാരിൻ്റെ വാഴ്ത്തുപാട്ടുകാരാവും. കോൺഗ്രസ് അതിൽ […]
Read more

എൻഎസ്എസിനെതിരെ വിമർശനങ്ങളുമായി കെ.ബി ഗണേഷ് കുമാർ

തിരുവനന്തപുരം: എൻഎസ്എസിനുള്ളിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയും നായർ സർവീസ് സൊസൈറ്റി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനങ്ങളുമായി കെ.ബി ഗണേഷ് കുമാർ. എൻഎസ്എസിൽ ഏകാധിപത്യ പ്രവണത പാടില്ലെന്നും എവിടെയായാലും ഏകാധിപതികൾ തകരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എൻഎസ്എസ് നേതൃത്വത്തിൽ ഉടച്ചുവാർക്കൽ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, അതൊക്കെ താനേ വരുമെന്നും ഏകാധിപത്യം തകരുമെന്നുമായിരുന്നു ഗണേഷിന്റെ മറുപടി. “സോഡാ കുപ്പിയിൽ ഗോലി ഇട്ടാൽ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാൻ പറ്റൂ എന്ന് പണ്ട് പറയും” എന്ന് അദ്ദേഹം ഈ വിഷയത്തെ ഉപമിച്ച് വ്യക്തമാക്കി. എൻഎസ്എസ് […]
Read more

വി. എസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് വിതരണം ചെയ്യാത്തതിൽ പ്രതികരിച്ച് പി. രാജീവ്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി. എസ് അച്യുതാനന്ദന്‍റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന ദേശാഭിമാനിയുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്. ഇക്കാര്യം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പി.രാജീവ് പറഞ്ഞത്. വി.എസിനെ പാർട്ടിക്ക് മറക്കാൻ കഴിയുമോ? എന്നും അദ്ദേഹം ചോദിച്ചു. സപ്ലിമെന്‍റില്ലാതെ ദേശാഭിമാനി പുറത്തിറങ്ങിയ കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഞായറാഴ്ചകളിൽ പതിവുള്ള വാരാന്ത പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം ഇറങ്ങിയത്. വിഎസിന്റെ മുൻ […]
Read more

ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. ലോകകപ്പ് ഫൈനൽ പ്രമാണിച്ചാണ് അവധി. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി മന്ത്രിമാർ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അവധി പ്രഖ്യാപിച്ച് വാർത്ത വന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ(തിങ്കൾ) അവധി നൽകും. ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നാളെ പുലർച്ചെ നടക്കുന്ന സാഹചര്യത്തിലാണ് അവധി നൽകുന്നത്. […]
Read more

തിരക്കേറിയ സമയങ്ങളിൽ ‘പ്രിയദർശിനി’ വേണ്ട, സർക്കാർ സ്വകാര്യ ബസ്സുകൾ ലീസിനെടുക്കണമെന്ന് ബസ് ഉടമകൾ

കാക്കനാട്: തിരക്കേറിയ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസ്സുടമകൾ. കെ.എസ്.ആർ.ടി.സി.ക്ക് നൽകുംപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ‘പ്രിയദർശിനി’ സർവീസ് മൂലം സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയോടാണ് ബസ്സുടമകൾ ആവശ്യം ഉന്നയിച്ചത്. എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ബസ്സുടമാ പ്രതിനിധികൾ പങ്കെടുത്തു. ഓഗസ്റ്റ് 15-ന് മുൻപുള്ള കളക്ഷനും പ്രിയദർശിനി പദ്ധതി […]
Read more

മീഡിയ പാനലിസ്റ്റുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. വിവാദങ്ങള്‍ക്കിടെ ഭിന്നസ്വരം വേണ്ടെന്നാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങളും നിലപാടുകളും മാത്രമേ മാധ്യമങ്ങളില്‍ അവതരിപ്പിക്കാവൂ എന്നാണ് നിര്‍ദേശം. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി ഔദ്യോഗിക നിലപാടുകള്‍ മാത്രമേ അവതരിപ്പിക്കാവൂ. പാര്‍ട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കരുതെന്നും മുന്നറിയിപ്പുണ്ട്. വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതു വേദികളില്‍ പരസ്യമായി പ്രകടിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ആഭ്യന്തര വേദികളില്‍ ഉന്നയിക്കുകയും സംഘടനാ […]
Read more

പ്ലീഡർ നിയമന വിവാദം: കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി

തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. പരസ്യ പ്രതികരണവും പ്രതിഷേധവും വേണ്ടെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാനും ആലോചനയുണ്ട്. അതേസമയം, വിഷയത്തിൽ കെപിസിസി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. അലോഷ്യസ് സേവ്യറിനെ തള്ളാതെയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടേയും […]
Read more

Recent News