Category: kerala

‘വഖഫ് വിഷയത്തില്‍ വര്‍ഗീയത ഉപയോഗിച്ച് സര്‍ക്കാരിനെ താറടിക്കാന്‍ സിപിഎം ശ്രമിക്കുന്നു’; നൗഷാദലി എംഎല്‍എ

കോഴിക്കോട്: വഖഫ് വിഷയം സർക്കാരിനെ അപകീർത്തിപ്പെടുത്താനായി ഉപയോഗിക്കുന്നുവെന്ന് കെ.പി നൗഷാദലി എംഎൽഎ. ഇടതുപക്ഷം തെറ്റിധരിപ്പിക്കുകയാമെ്നും അംഗങ്ങളുടെ നിയമനത്തെ സിപിഎം അവസരമായി കണ്ടുവെന്നും എംഎൽഎ പറഞ്ഞു. അമുസ്‌ലിം അംഗങ്ങളെ നിയമിക്കാൻ സർക്കാർ സമ്മതിച്ചെന്ന് വ്യാജപ്രചരണം നടക്കുകയാണെന്നും ഹർജികൾ തള്ളിക്കളയണമെന്നായിരുന്നു സർക്കാർ നിലപാടെന്നും നൗഷാദലി പറഞ്ഞു. സെക്ഷൻ 14 അനുസരിക്കാമെന്ന് പറഞ്ഞതിനാൽ സുപ്രിംകോടതിയിലെ കേസ് ദുർബലപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് വിഷയം ഉപയോഗിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനായി പലതരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ […]
Read more

‘കള്ളൻ വിജയൻ’ ഏറ്റവും അനുയോജ്യമായ തലക്കെട്ട്; ഷോകോസ് നോട്ടീസിന് മറുപടി നൽകി വാരാന്തപ്പതിപ്പ് എഡിറ്റർ

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖനത്തിൽ പാർട്ടി വിരുദ്ധത ഇല്ലെന്നും ലേഖനത്തിന് ഏറ്റവും അനുയോജ്യമായ തലക്കെട്ടായിരുന്നുവെന്നും ലേഖന വിവാദത്തിൽ ദേശാഭിമാനി റെസിഡന്റ് എഡിറ്റർക്ക് മറുപടി നൽകി വാരാന്തപതിപ്പ് എഡിറ്റർ. കാരണം കാണിക്കൽ നോട്ടിസിനുള്ള മറുപടിയായാണ് മറുപടി. തെറ്റ് ഉണ്ടെങ്കിൽ തിരുത്താമെന്നും വാരാന്തപതിപ്പിന്റെ ചുമതലയുള്ള കെ ആർ അജയൻ പറഞ്ഞു. ലേഖനത്തിന്റ പേരിൽ അനാവശ്യ വിവാദം ഉണ്ടാക്കി എന്നാണ് കുറ്റം. വിവാദ ലേഖനത്തിന് ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്നും വിമർശനമുണ്ട്. വിവാദം മാധ്യമങ്ങളെ അറിയിച്ചെന്നും കാരണം […]
Read more

`ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ മുഖ്യമന്ത്രി’; പരാതികൾ അറിയിച്ചെന്ന് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ സർക്കാർ ആണെന്നും ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൃപ്തനാണെന്നും അറിയിച്ചു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വിഡി സതീശൻ ക്ഷമാപൂർവ്വം കേട്ടു. ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണ്. എന്ത് തീരുമാനം എടുക്കും […]
Read more

‘ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കുടുംബ സ്വത്ത്‌ അല്ല’; വി ശിവൻകുട്ടി

തിരുവനന്തപുരം: പൊതിച്ചോറ് വിവാദത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദിവസേന നാലായിരത്തോളം പേർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന സന്നദ്ധ പ്രവർത്തനം ഒരു ലോക റെക്കോർഡാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ കോവിൽവിള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവൻകുട്ടി. മറ്റേത് സംഘടനയ്ക്കാണ് ഇത്രയും വിപുലമായ രീതിയിൽ ജനങ്ങൾക്ക് അന്നമെത്തിക്കാൻ കഴിയുകയെന്ന് ശിവൻകുട്ടി ചോദിച്ചു. സന്നദ്ധ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന […]
Read more

അര്‍ദ്ധരാത്രി ഭീതിപരത്തി കാട്ടാനക്കൂട്ടം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

മലപ്പുറം: നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങി കാട്ടാന. വീട് ആക്രമിച്ചു. പൈങ്കുളം തങ്കയുടെ വീടിനുനേരെയാണ് രാത്രിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കിടപ്പുമുറിയുടെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ അത്ഭുതകരമായാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവസമയത്ത് തങ്ക, മരുമകള്‍ രജനി, ഇവരുടെ മകള്‍ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആനയുടെ ആക്രണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന് ദേഹത്തേക്ക് പൊട്ടി വീണതോടെയാണ് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്. ഭയന്നുവിറച്ച ഇവര്‍ ജനല്‍ വഴി പുറത്തേക്ക് നോക്കിയപ്പോഴാണ് ആന മതില്‍ […]
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ടീമിൻ്റെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ “തങ്ക മകളേ” വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ” തങ്ക മകളേ” എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ വീഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം വമ്പൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. […]
Read more

ചെന്താമരയ്ക്ക് അർഹമായ ശിക്ഷ ലഭിച്ചു, ; വധശിക്ഷയിൽ പ്രതികരണവുമായി പ്രോസിക്യൂട്ടർ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം ജെ വിജയകുമാർ. സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിച്ചു. പൊലീസിൻ്റെയും പ്രോസിക്യൂഷൻ സാക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്ര വലിയൊരു വിധി സമ്പാദിക്കാൻ കഴിഞ്ഞത്. പ്രതിഭാഗത്തിൻ്റെ വാദങ്ങൾ കോടതി പൂർണമായും തള്ളിയെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ സ്വഭാവ രീതി, കൊലപാതങ്ങൾ നടത്തിയ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു. സംഭവം ആസൂത്രിതമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. […]
Read more

‘അർജൻറീനയുടെ വെള്ളയിൽ നീലവരകളുള്ള 10 -ാം നമ്പർ കുപ്പായം ഇനി അണിയാനിടയില്ലെന്ന് ഓർത്തായിരിക്കും മെസിയുടെ കവിളുകൾ കണ്ണീരിൽ കുതിർന്നത്’; എം ബി രാജേഷ്

തിരുവനന്തപുരം: അർജന്റീന താരം മെസിയെ പ്രശംസിച്ച് മുൻ മന്ത്രി എം ബി രാജേഷ്. മെസി എന്ന ഫുട്ബോൾ മിശിഹാ കണ്ണുനീരണിഞ്ഞത് ഇന്നലെ കൈവിട്ടു പോയ ലോക കപ്പിൻ്റെ നഷ്ടബോധത്തിലാവില്ലെന്ന് തീർച്ച. കാരണം ആ കപ്പ് ഒട്ടും അർഹിച്ച കളിയായിരുന്നില്ല തങ്ങളുടേതെന്ന് ലോകത്ത് മറ്റാരേക്കാൾ നന്നായി തിരിച്ചറിഞ്ഞയാൾ മെസി തന്നെ ആയിരിക്കും. അത് അർഹിച്ച ടീമിനാണ് കിട്ടിയത് എന്ന് അദ്ദേഹത്തിലെ കളിക്കാരൻ അംഗീകരിക്കുന്നുമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ലോകകപ്പിനായി ഇനി ഒരിക്കൽ കൂടി ബൂട്ട് കെട്ടില്ലെന്നും ഒരുപക്ഷേ അർജൻറീനയുടെ […]
Read more

‘എം എം മണി എത്രയോ ഉയർന്ന ആൾ, എന്നാൽ ശിഷ്യപ്പെടാനില്ല’; മന്ത്രി സണ്ണി ജോസഫ്

കാസർകോട്: നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം ഇടത് സർക്കാരെന്ന് വൈദ്യുത മന്ത്രി സണ്ണി ജോസഫ്. എൽഡിഎഫ് സർക്കാർ കടം വാങ്ങിയ വൈദ്യുതി മടക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് അതുകൊണ്ടാണ്. കേരളത്തിൽ വൈദ്യുതി ഉപഭോഗം കൂടി. പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഇപ്പോൾ മഴ കിട്ടുന്നത് ആശ്വാസമാണ്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു. മുൻ മന്ത്രി എം എം മണിയുമായി താരതമ്യം ചെയ്തുള്ള സോഷ്യൽ മീഡിയ ചർച്ചകളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം […]
Read more

ഏഴ് മാസത്തെ ശമ്പളം നൽകും; കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി അധികൃതരുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുക്കുക. 26-ാം തീയതിക്ക് മുമ്പ് കൊടുക്കും. മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും മന്ത്രി അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും […]
Read more

Recent News