ഏഴ് മാസത്തെ ശമ്പളം നൽകും; കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ തീരുമാനമായതായി മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി അധികൃതരുമായുള്ള ചർച്ചയിലാണ് തീരുമാനമായത്. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. ആദ്യം കൊടുത്ത രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് അഞ്ച് മാസത്തേത് കൂടി കൊടുക്കുക. 26-ാം തീയതിക്ക് മുമ്പ് കൊടുക്കും. മറ്റു ജോലികൾ ലഭിക്കുന്നതിന് വേണ്ട എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങി മറ്റ് രേഖകളും കമ്പനി നൽകുമെന്നും മന്ത്രി അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനും ചർച്ചയിൽ പങ്കെടുത്തു.

തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത് ജോലിക്കാർ അറിയിച്ചു. കിട്ടാവുന്നതിൽ ഏറ്റവും നല്ല പരിഹാരമാണ് ലഭിച്ചത്. സർക്കാരിന്റെ ഇച്ഛാശക്തിയുടേതാണ് തീരുമാനം. അഞ്ച് മാസത്തെ ശമ്പളം കൊണ്ട് മറ്റു ജോലികൾക്ക് നോക്കാൻ ഞങ്ങൾക്ക് സമയം കിട്ടുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *