റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് അൻസാരിയെ (53) താമസസ്ഥലത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15 വർഷമായി ഹഫർ അൽ ബാത്തിനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അധികൃതരെത്തി പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹസീനയാണ് ഭാര്യ. ഇമ്രാൻ അൻസാരി, സുബീന, റുബീന എന്നിവരാണ് മക്കൾ. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡൻ്റ് വിബിൻ മറ്റത്തിൻ്റെ നേതൃത്വത്തിലാണ് നിയമപരമായ നടപടികൾ ഏകോപിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാത്തിനിൽ തന്നെ ഖബറടക്കി.
