Category: kerala

മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും വിവരം കുറവാണെന്ന് എം.എം മണി

ഇടുക്കി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം മണി. വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടാണെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും എം. എം മണി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം. കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലാതിരുന്നത് മറ്റിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ട് ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഴ കുറവാണെങ്കിലും വൈദ്യുതി കിട്ടാനുണ്ട്. 40 ശതമാനം മാത്രമാണ് […]
Read more

മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്ത് പൊലീസ്. പുത്തൻവേലിക്കര സ്വദേശി രാജുവിനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് ഇയാൾ മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പിന്നാലെ ഇയാൾക്കെതിരെ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി. എസ് അനിക്കുട്ടൻ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് കേസെടുത്തത്.
Read more

സൂര്യ- ജിത്തു മാധവൻ ചിത്രം സൂര്യ 47 ചിത്രീകരണം പൂർത്തിയായി; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ […]
Read more

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിൻ്റോ ജോണ്‍

കൊച്ചി: മുഖ്യമന്ത്രി വി. ഡി സതീശനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. കെ.എസ്.യുവിനെ വിമർശിച്ചതിന് പിന്നാലെയാണ് ജിന്റോ ജോണ്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം നടത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡി. എസ് ശരത്തിനെ സീനിയര്‍ ഗവ.പ്ലീഡറായി നിയമിച്ചതിനും പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും പിന്നാലെയാണ് ജിന്റോയുടെ ഫേസ്ബുക്ക് കുറിപ്പ്. നിയമനം കിട്ടിയവരില്‍ പലരും അകന്ന ബന്ധുക്കളുടെ പോലും വിദൂര കോണ്‍ഗ്രസ് ബന്ധം ചികയുന്ന തിരക്കിലാണെന്നും കിട്ടിയ പോസ്റ്റില്‍ അവര്‍ക്ക് എങ്ങനെയെങ്കിലും അള്ളിപ്പിടിച്ചിരിക്കണമല്ലോയെന്നും അദ്ദേഹം കുറിച്ചു. കെഎസ്‌യുക്കാരെ ക്യാമ്പസില്‍ തല്ലുന്നവരെയും […]
Read more

വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടം: ലേക്‌ഷോറിന് കുരുക്ക്

കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടത്തിന്റെ നിര്‍ണായക തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി നജീബിന്റെ നേതൃത്വത്തിലുള്ള കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയും ലേക്ക്‌ഷോര്‍ ആശുപത്രിയും തമ്മിലുള്ള കരാറാണ് പുറത്തുവന്നത്. അവയവശസ്ത്രക്രിയയ്ക്ക് കമ്മീഷന്‍ നല്‍കുന്നതിലാണ് കരാര്‍. അവയവ ശസ്ത്രക്രിയക്ക് ഒരു രോഗിക്ക് അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ നല്‍കാമെന്നാണ് കരാറില്‍ പറയുന്നത്. കേസില്‍ ലേക്‌ഷോര്‍ എംഡി എസ് കെ അബ്ദുള്ളയെയും ഡോക്ടര്‍മാരെയും അടക്കം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ആശുപത്രികളില്‍ നടന്ന റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. സാമ്പത്തിക […]
Read more

ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കം; അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് ഹൈക്കോടതി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് തര്‍ക്കത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തരുതെന്ന് നിര്‍ദേശം നല്‍കി ഹൈക്കോടതി. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും അടൂര്‍ എസ്എച്ച്ഒയ്ക്കുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വീട്ടുടമയായിരുന്ന സ്ത്രീയുടെ മകന്റെ ഹര്‍ജിയിലാണ് ഉത്തരവ്. സബ് കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാല്‍ പൊലീസ് ഇടപെടല്‍ വേണ്ട എന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, അടൂര്‍ എസ്എച്ച്ഒ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ശ്രീനാദേവി കുഞ്ഞമ്മ തങ്ങളുടെ […]
Read more

സുധീരൻ നിലപാടുള്ള ആൾ, പുകഴ്ത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: വി. എം സുധീരൻ സ്വന്തമായി നിലപാട് ഉള്ള ആളാണെന്നും വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത ആളാണ് വി. എം സുധീരനെന്നും മുഖ്യമന്ത്രി വി. ഡി സതീശൻ. സി വി പത്മരാജൻ അനുസ്മരണത്തിൽ വി എം സുധീരൻ്റെ സാന്നിധ്യത്തിലായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. ഇത്തവണത്തെ സി വി പത്മരാജൻ അനുസ്മരണ പുരസ്‌കാരത്തിന് വി. എം സുധീരനാണ് അർഹനായത്. സ്വന്തമായി നിലപാടുകൾ ഉള്ള, ആരുടേയും മുഖത്ത് നോക്കി അത് പറയാൻ മടിയില്ലാത്ത ആളാണ് വി. എം സുധീരനെന്നും […]
Read more

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതാണ് ഇതിന് കാരണം. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാൽ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ […]
Read more

ചീമേനി ആണവനിലയത്തെ പിന്തുണച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്; വിയോജിപ്പ് പരസ്യമാക്കി രാജ്‌മോഹൻ ഉണ്ണിത്താൻ

കാസർകോട്:മൺസൂൺ ദുർബലമായതിനെത്തുടർന്ന് സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കാസർകോട് ചീമേനിയിൽ നിർദ്ദിഷ്ട ആണവനിലയം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കാമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. എല്ലാ കക്ഷികളുമായും ജനങ്ങളുമായും കൂടിയാലോചനകൾ നടത്തിയ ശേഷം മാത്രമേ പദ്ധതി നടപ്പാക്കൂ എന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. എന്നാൽ മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ, പദ്ധതിക്കെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് കാസർകോട് നിന്നുള്ള കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. നാട്ടുകാർ എതിർക്കുന്ന ഒരു പദ്ധതിയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ […]
Read more

മദ്യപിച്ച് വാഹനമോടിക്കല്‍: ഒരാഴ്ചക്കിടെ കേസെടുത്തത് 2936 പേര്‍ക്കെതിരെ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് ഒരാഴ്ചക്കിടെ പൊലീസ് 2936 പേര്‍ക്കെതിരെ കേസെടുത്തു. കേരള പൊലീസിന്റെ ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ‘ഡ്രൈവ് സോബര്‍ – സ്റ്റേ എലൈവ്’ എന്ന പേരില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 67,979 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. 662 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ശുപാര്‍ശ ചെയ്തതായി സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ അറിയിച്ചു. ജൂലൈ എട്ട് മുതല്‍ 13 വരെയുള്ള കാലയളവിലെ സ്‌പെഷ്യല്‍ ഡ്രൈവ് കണക്കുകളാണ് ഇപ്പോള്‍ […]
Read more

Recent News