Category: kerala

കള്ളാടി മണ്ണിടിച്ചിൽ; അമിക്കസ്ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് റിപ്പോർട്ടിൽ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥർക്കും കരാറുകമ്പനിക്കുമെതിരെ ക്രിമിനൽ നടപടിയുൾപ്പെടെ സ്വീകരിക്കണമെന്നാണ് ശുപാർശ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് സ്വമേധയ എടുത്ത കേസിലാണ് അമിക്കസ്ക്യൂറി റിപ്പോർട്ട്‌ നൽകിയത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയെതിരെ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറി. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയിൽ ഇടപെടാതെ ഫയൽ […]
Read more

ജി. സുധാകരനെതിരെ നിയമനടപടികളിലേക്ക് കടന്ന് എച്ച്. സലാം

ആലപ്പുഴ: സിപിഐഎമ്മും ജി. സുധാകരനും തമ്മിലുള്ള തര്‍ക്കം നിയമപോരിലേക്ക് കടക്കുന്നു. പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തില്‍ എച്ച് സലാം. നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. അത്തരമൊരു പ്രയോഗത്തിലൂടെ സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍ വന്ന് പറയട്ടെ എന്നും സലാം പ്രതികരിച്ചു. വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ജി. സുധാകരന്‍ വര്‍ഗീയത വിളമ്പുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. 2021ല്‍ തെരഞ്ഞെടുപ്പ് ചുമതല ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചു. പിരിച്ച പണം പാര്‍ട്ടിക്ക് നല്‍കിയില്ല. സുധാകരനെതിരെ പാര്‍ട്ടി പരിശോധിച്ച കുറ്റങ്ങളില്‍ ഒന്ന് ഈ സാമ്പത്തിക […]
Read more

സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡ് വിവാദത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാടിലേക്കാണ് കേരളവും പോകുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി. 2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ച് സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ച് ഉള്ളതായിരുന്നു. അതിന്റെ ഭാഗമായി […]
Read more

മുഖ്യമന്ത്രിക്കെതിരെ വിമർശനം; അനൂപിനും ജിൻ്റോ ജോണിനുമെതിരെ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി. ആറിനെയും, ജിന്‍റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സതീശൻ ​ഗ്രൂപ്പ് രം​ഗത്ത്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതിയിലെ വിമർശനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി […]
Read more

ഫുട്ബോൾ ഫൈനലിന് കറണ്ട് കട്ടില്ല; അധിക വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിനത്തിൽ അധിക വൈദ്യുതി വാങ്ങുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉപഭോഗത്തില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയെന്നും , ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ എന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഞായറാഴ്ചത്തേക്ക് ഫുട്‌ബോളിന് വേണ്ടി അധിക വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങും. പകല്‍ ഇത്തരത്തില്‍ വൈദ്യുതി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമെന്നാണ് കെഎസ്ഇബിയുടെയും […]
Read more

ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്,​ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.മഴയ്ക്കൊപ്പം 50 കിലോമീറ്റർ വരെ […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിൽ വില.
Read more

വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാട്; ഡിവൈഎഫ്ഐയിൽ രൂക്ഷ വിമർശനം

ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിൽ വിമർശനമുന്നയിച്ച് ആലപ്പുഴയിലെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ശക്തമായി വെള്ളാപ്പള്ളി വിഷയം ഉന്നയിച്ചു.കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച നിലപാടിലാണ് ഡിവൈഎഫ്ഐ വിമർശനമുന്നയിച്ചത്. വെള്ളാപ്പള്ളിയോടുള്ള നിലപാടിൽ പിണറായി സർക്കാരിന് വീഴ്ച പറ്റിയെന്നായിരുന്നു വിശദീകരണം. വെള്ളാപ്പള്ളി നടേശന്‍ വർഗീയത പറഞ്ഞപ്പോൾ പ്രതികരിക്കാതിരുന്നത് തിരിച്ചടിയായെന്നാണ് ഡിവൈഎഫ്ഐ പ്രതിനിധികളുടെ വിമർശനം. ജി സുധാകരനെതിരെ ശക്തമായ പ്രതിഷേധം നടത്താൻ ഡിവൈഎഫ്ഐക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനമുണ്ടായി. ദേശീയതലത്തിൽ സിജെപിക്ക് […]
Read more

പാർട്ടിയെ അവ​ഗണിക്കുന്നുവെന്ന് പരാതി; ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന്

തിരുവനന്തപുരം: സ്റ്റാഫ് നിയമനത്തില്‍ പാർട്ടി ഘടകങ്ങളില്‍ നിന്ന് വിമർശനം ശക്തമാകുന്നതിനിടെ മുസ്‍ലിം ലീഗ് മന്ത്രിമാരുടെ യോഗം ഇന്ന് പാണക്കാട് ഔദ്യോ​ഗിക വസതിയിൽ ചേരും. യോ​ഗത്തിൽ മന്ത്രിമാരുടെ പ്രവർത്തനം അവലോകനം ചെയ്യും. പിഎം ശ്രീയിലെ നിലപാടിലും ലീഗ് വ്യക്തത വരുത്തും. ഇന്ന് ചേരുന്ന യോഗത്തില്‍ പിഎം ശ്രീ ചര്‍ച്ച ചെയ്യും. നാളത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പ് നിലപാടില്‍ വ്യക്തത വരുത്തുമെന്നാണ് വിവരം. പ്രതിപക്ഷ ഉപനേതൃസ്ഥാന തർക്കത്തിനിടെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോ​ഗവും ഇന്നാണ്. ഉപനേതാവ് പദവിക്കായി സമ്മർദം […]
Read more

‘മൂകാംബിക സന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിച്ചത്’; സി.പി.എം. ജനറൽസെക്രട്ടറി എം എ ബേബി

ന്യൂഡൽഹി: മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി. തങ്ങൾ ആരുടെയും വിശ്വാസത്തിനെതിരല്ല. ക്ഷേത്രത്തിൽ പോവുന്നതിന് സി.പി.എം എതിരാണെന്ന പ്രചാരണമുണ്ടാകുന്നുവെന്നും എം എ ബേബി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ പാടുണ്ടോ?. മൂകാംബിക ക്ഷേത്രത്തിൽ തന്റെ എത്രയോ സുഹൃത്തുക്കളാണ് പോകുന്നത്. ആരാധനാലയങ്ങളില്‍ പോകുന്നതിനെ സിപിഎം ഒരിക്കലും വിമര്‍ശിക്കില്ല. കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും വിമര്‍ശിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം […]
Read more

Recent News