‘മൂകാംബിക സന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്കാണ് മുഖ്യമന്ത്രി പ്രതികരിച്ചത്’; സി.പി.എം. ജനറൽസെക്രട്ടറി എം എ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മൂകാംബിക ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ട് താൻ പറയാത്ത കാര്യങ്ങൾക്ക് എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞതെന്ന് സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി. തങ്ങൾ ആരുടെയും വിശ്വാസത്തിനെതിരല്ല. ക്ഷേത്രത്തിൽ പോവുന്നതിന് സി.പി.എം എതിരാണെന്ന പ്രചാരണമുണ്ടാകുന്നുവെന്നും എം എ ബേബി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ പാടുണ്ടോ?. മൂകാംബിക ക്ഷേത്രത്തിൽ തന്റെ എത്രയോ സുഹൃത്തുക്കളാണ് പോകുന്നത്. ആരാധനാലയങ്ങളില്‍ പോകുന്നതിനെ സിപിഎം ഒരിക്കലും വിമര്‍ശിക്കില്ല. കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും വിമര്‍ശിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട വിമര്‍ശനത്തെ കഴിഞ്ഞദിവസം മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. മൂകാംബിക ക്ഷേത്രത്തില്‍ പോയത് തന്റെ വ്യക്തിപരമായ അവകാശമാണെന്നും, മൂകാംബിക ദേവിയുടെ ഭക്തനായ താന്‍ കഴിഞ്ഞ 37 വര്‍ഷമായി ക്ഷേത്രത്തില്‍ പോകാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ‘മൃദു ഹിന്ദുത്വ’ നേതാവായി മുദ്രകുത്തുന്നത് ശരിയല്ലെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. വിമര്‍ശിക്കുന്നവര്‍ ഏതു ലോകത്തിലാണ് ജീവിക്കുന്നത്?. ബഹുഭൂരിപക്ഷം ആളുകളും ക്ഷേത്രത്തിലും പള്ളികളിലും മോസ്‌കുകളിലും പോകുന്നവരാണ്. വിമര്‍ശിക്കുന്നവര്‍ ആരാധനാലയങ്ങളില്‍ പോകുന്ന എല്ലാവരെയുമാണ് അധിക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News