ജി. സുധാകരനെതിരെ നിയമനടപടികളിലേക്ക് കടന്ന് എച്ച്. സലാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സിപിഐഎമ്മും ജി. സുധാകരനും തമ്മിലുള്ള തര്‍ക്കം നിയമപോരിലേക്ക് കടക്കുന്നു. പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തില്‍ എച്ച് സലാം. നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. അത്തരമൊരു പ്രയോഗത്തിലൂടെ സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍ വന്ന് പറയട്ടെ എന്നും സലാം പ്രതികരിച്ചു. വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ജി. സുധാകരന്‍ വര്‍ഗീയത വിളമ്പുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. 2021ല്‍ തെരഞ്ഞെടുപ്പ് ചുമതല ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചു.

പിരിച്ച പണം പാര്‍ട്ടിക്ക് നല്‍കിയില്ല. സുധാകരനെതിരെ പാര്‍ട്ടി പരിശോധിച്ച കുറ്റങ്ങളില്‍ ഒന്ന് ഈ സാമ്പത്തിക കുറ്റമാണ്. പിരിച്ച പണത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. കോടതിയില്‍ ചോദ്യം വരുമ്പോള്‍ ചിലപ്പോള്‍ ഓണാട്ടുകരഭാഷ എന്ന് പറയുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ‘ജി സുധാകരന്‍ മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയവാദി എന്ന് വിളിച്ചു. ഒരാളെ ഇല്ലാതാക്കാന്‍ അദ്ദേഹം ജാതിയും മതവും ഉപയോഗിക്കും.

2021ലെ തെരഞ്ഞെടുപ്പില്‍ എന്നെയും സുധാകരന്‍ തീവ്രവാദിയാക്കാന്‍ ശ്രമിച്ചു. മറ്റൊരാളോട് ദേഷ്യം തോന്നിയാല്‍ ജാതിയും മതവും വര്‍ഗീയതയും ടൂളായി ഉപയോഗിക്കരുത്. സുധാകരന്റേത് കള്‍ച്ചര്‍ലെസ്സ് രീതിയാണെന്നും വിവരക്കേട് പറയുകയാണെന്നും എച്ച് സലാം പ്രതികരിച്ചു. സിപിഐഎമ്മിന്റെ വേഷം ധരിച്ച് നടക്കുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സാണ് ഇപ്പോഴുള്ളതെന്നായിരുന്നു ജി സുധാകരന്റെ പരാമര്‍ശം.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News