ചെറിയ കഥ, പക്ഷേ വലിയ സിനിമ, ചെയ്യാന്‍ മഞ്ഞുമ്മല്‍ ബോയ്‍സി നേക്കാള്‍ ടഫ്

കൊച്ചി : ജാന്‍.എ.മന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണെങ്കിലും ചിദംബരത്തിന്‍റെ വലിയ ബ്രേക്ക് രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. ഭാഷാഭേദമന്യെ പ്രേക്ഷക സ്വീകാര്യതയിലേക്ക് എത്തിയ ചിത്രം വിസ്മയകരമായ വിജയമാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഏക് മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നും. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ബാലന്‍ എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്പി. പുതിയ അഭിനേതാക്കളെ ഉള്‍പ്പെടുത്തി എന്തോ കാര്യമായ സംഗതിയുമായാണ് ചിദംബരം വരുന്നത് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ചിത്രത്തിന്‍റെ അടുത്തിടെ പുറത്തെത്തിയ ട്രെയ്‍ലര്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പറയുകയാണ് ചിദംബരം.

മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ ചെയ്യാന്‍ പ്രയാസമുള്ള സിനിമയായിരുന്നു ബാലനെന്ന് ചിദംബരം പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം ഇതേക്കുറിച്ച് പറയുന്നത്. “എന്‍റെ ഒരു പ്ലാനിലേ ഇല്ലാതിരുന്ന പടമായിരുന്നു ബാലന്‍. മഞ്ഞുമ്മല്‍ കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. വലിയ പടം ചെയ്യണോ എന്നൊക്കെ ചിന്തിക്കുന്ന സമയം. ബോളിവുഡില്‍ നിന്നുള്ള വിളി അടക്കം അതിനിടെ എന്തൊക്കെയോ സംഭവിച്ചു. അടുത്തത് എന്ത് ചെയ്യണമെന്ന പ്രോസസില്‍ സത്യം പറഞ്ഞാല്‍ ഞാന്‍ ലോസ്റ്റ് ആയിപ്പോയിരുന്നു. ആ സമയത്താണ് എന്‍റെ സുഹൃത്ത് കൂടിയായ നടന്‍ സജിന്‍ ഗോപു എന്നോട് പറഞ്ഞത്, ജിത്തു മാധവന്റെ കയ്യില്‍ ഒരു കഥയുണ്ടെന്നത്, കഥ കേട്ടപ്പോഴാണ് അതില്‍ ഒരു വലിയ സിനിമയുണ്ടെന്ന് മനസിലായത്”, ചിദംബരം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *