BJP ക്കാർ പേടിത്തൊണ്ടികൾ

തിരുവനന്തപുരം: അഭിജീത് ദിപ്കെ എന്ന യുവാവ് സ്ഥാപിച്ച കോക്രോച്ച് ജനത പാർട്ടി എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി. കോക്രോച്ച്‌ ജനത പാർട്ടിയെ എന്തിനാണ് സർക്കാർ ഭയക്കുന്നതെന്ന് ബ്രിട്ടാസ് ചോദിച്ചു. നിരോധനം കൊണ്ടും , നിയമങ്ങൾ വളച്ചൊടിച്ച് സാമൂഹിക അക്കൗണ്ടുകൾ പൂട്ടിച്ചും ഈ പ്രസ്ഥാനത്തെ തകർക്കാൻ കഴിയുമെന്നാണോ ബിജെപിയും കേന്ദ്ര സർക്കാരും ചിന്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു. ‘രാജ്യം ഭരിക്കുന്ന സർക്കാരിനെ നയിക്കുന്ന പാർട്ടിയാണ് , 56 ഇഞ്ച് നെഞ്ചളവിന്റെ വായ്ത്താരികൾ എപ്പഴും ചൊല്ലുന്നവരാണ് .പക്ഷെ യഥാർത്ഥത്തിൽ അവരെക്കാൾ ഭയം ബാധിച്ചവർ ഈ ലോകത്ത് ഉണ്ടാവില്ല. കോക്രോച്ച്‌ ജനത പാർട്ടി എന്ന ഒരു പരിഹാസാത്മക, പ്രതീകാത്മക പ്രസ്ഥാനത്തിന്റെ സാമൂഹിക മാധ്യമ പേജുകൾ പൂട്ടിക്കാനുള്ള ശ്രമം കാണുമ്പോഴാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *