സ്വകാര്യ ബസ് ബൈക്കിലിടിച്ചു; ഓടിക്കൂടിയ നാട്ടുകാ‍ർ ഡ്രൈവറെ മ‍ർദ്ദിച്ചു

ചെട്ട്യാര്‍മാട്: മലപ്പുറം ചെട്ട്യാര്‍മാട് ബൈക്കില്‍ സ്വകാര്യ ബസിടിച്ചതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറെ മർദിച്ച് നാട്ടുകാർ. കണ്ണമംഗലം സ്വദേശി റിയാസുദ്ദീനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. കഴുത്തിനും തലക്കും പരിക്കേറ്റ റിയാസുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ദേശീയപാതയുടെ സര്‍വീസ് റോഡില്‍ ചെട്ട്യാര്‍മാട് ഭാഗത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ട് ഓടിക്കൂടിയ ആളുകളില്‍ ചിലര്‍ ബസ് ഡ്രൈവറായ കണ്ണമംഗലം സ്വദേശി റിയാസുദ്ദീനെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നാലെ വന്ന ബസില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെ വെച്ചും മര്‍ദനമേറ്റു. പൊലീസെത്തിയ ശേഷമാണ് ആളുകള്‍ പിന്തിരിഞ്ഞത്. അതേ സമയം സ്വകാര്യ ബസിന്‍റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *