Category: kerala

വലിയ ചുടുകാട്ടിലെ വിഎസ് സ്മാരകം; എതിര്‍പ്പുമായി പുന്നപ്ര വയലാര്‍ സമര സേനാനി പി കെ ചന്ദ്രാനന്ദന്റെ കുടുംബം

ആലപ്പുഴ: വലിയചുടുകാട്ടില്‍ വി എസ് അച്യുതാനന്ദനായി സ്മാരകം നിര്‍മ്മിക്കുന്നതില്‍ സിപിഐഎമ്മിനെ എതിര്‍പ്പറിയിച്ച് മുതിര്‍ന്ന നേതാവും പുന്നപ്ര വയലാര്‍ സമര സേനാനിയുമായ പി കെ ചന്ദ്രാനന്ദന്റെ കുടുംബം. രക്തസാക്ഷികളുടെ സ്മാരക ഭൂമിയില്‍ ഒരാള്‍ക്കുവേണ്ടി സ്മൃതി മണ്ഡപം നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ് ചന്ദ്രാനന്ദന്റെ കുടുംബം പറയുന്നത്. സമരത്തില്‍ നേരിട്ട് പങ്കെടുത്ത് രക്തസാക്ഷികള്‍ ആയവര്‍ക്ക് പോലും സ്മാരകമില്ലാത്ത വലിയചുടുകാട്ടില്‍ വി എസിന് വേണ്ടി സ്മാരകം നിര്‍മ്മിക്കരുതെന്നും ചന്ദ്രാനന്ദൻ്റെ കുടുംബം പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചന്ദ്രാനന്ദന്റെ കുടുംബം കത്തയച്ചു. പുന്നപ്രയിലെ […]
Read more

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി

പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ പൊലീസിന്റെ അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലായിരുന്നു കുടുംബം ഉണ്ടായിരുന്നത്. ഇവിടെ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയിരിക്കുന്നത്. തിരച്ചിലില്‍ ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും ഭാഗമായിരുന്നു. അന്വേഷണ സംഘത്തിനൊപ്പം വൈശാഖും കര്‍ണാടകയിലെത്തിയിരുന്നു. ശര്‍ക്കര വ്യാപാരം നടത്തുന്ന കുടുംബത്തിന് മൈസൂരുവില്‍ ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം കര്‍ണാടകയില്‍ അന്വേഷണം […]
Read more

‘ഖാര്‍ഗെയുടെ ഓഫീസില്‍ നിന്ന് കോള്‍’; ശബരിനാഥനും അജ്ഞാത ഫോണ്‍ സന്ദേശം

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥനും തട്ടിപ്പ് ഫോണ്‍ സന്ദേശം ലഭിച്ചു. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ നിന്നെന്നു പറഞ്ഞായിരുന്നു കോള്‍ എത്തിയത്. ഹോട്ടലില്‍ മുറിയെടുക്കാന്‍ സാമ്പത്തിക സഹായം ചോദിച്ചായിരുന്നു കോള്‍ വന്നതെന്ന് ശബരീനാഥന്‍ വെളിപ്പെടുത്തി. രാത്രി ലോകകപ്പ് ഫുട്ബോൾ മത്സരം കാണുന്നതിനിടെയാണ് വാട്‌സ് ആപ്പ് കോള്‍ വന്നത്. നിരന്തരം കോള്‍ വന്നതോടെയാണ് എടുത്തത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കുടുംബം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടെന്നും, ഉദയസമുദ്ര ഹോട്ടലില്‍ മൂന്നോ […]
Read more

തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലുള്ള കരിങ്കുരങ്ങിന് കുഞ്ഞുണ്ടാകുന്നത്. 15 വയസ്സ് പ്രായമുള്ള രഞ്ജിനി എന്ന പെൺകുരങ്ങിനാണ് ചൊവ്വാഴ്ച വൈകിട്ട് കുഞ്ഞ് ജനിച്ചത്. 18 വയസുകാരൻ രാജീവ് ആണ് അച്ഛൻ. ഇതിനു മുൻപ് ഇവർക്ക് 2014 ൽ സോന എന്ന പെൺ കുഞ്ഞ് ജനിച്ചെങ്കിലും അതിനു ശേഷം പ്രസവിച്ചിട്ടില്ല. പൊതുവെ പ്രജനനത്തിന്റെ കാര്യത്തിൽ നാണംകുണുങ്ങികളും, എന്നാൽ വളരെ പെട്ടെന്ന് പ്രകോപിതരാകുകയും ആക്രമണ സ്വഭാവം കാണിക്കുകയും […]
Read more

പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് സ്വര്‍ണ പണയ തട്ടിപ്പ് കേസ് പ്രതികള്‍. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിന്‍, ആന്റണി എന്നിവര്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിപ്പിച്ചാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാറനല്ലൂര്‍ അംബേദ്കര്‍ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വര്‍ണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് ഉള്‍പ്പെടെ പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരെ ബൈക്കില്‍ പിന്തുടരുന്നതിനിടയിലാണ് […]
Read more

80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ ലഹരിമരുന്നുമായി പിടിയിൽ

കണ്ണൂർ: സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നൽകി വിദേശത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചയാൾ ബെംഗളൂരുവിൽ ലഹരിമരുന്നുമായി പോലീസിന്റെ പിടിയിലായി. കണ്ണൂർ കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്നതിനിടെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞയാളാണ് ഫസലുദ്ദീൻ. ഇയാളുടെ കുടുംബത്തിന്റെ പ്രയാസങ്ങൾ കണക്കിലെടുത്ത് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ഒരു […]
Read more

പരീക്ഷ ക്രമക്കേട്; പിഎസ്‌സി ആസ്ഥാനത്ത് പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി പരിശോധന നടത്തി. ക്രൈംബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പരീക്ഷ രേഖകള്‍ എസ്‌ഐടി പരിശോധിച്ചു. സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. മൂന്നാം തവണയാണ് എസ്‌ഐടി പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. എസ്‌ഐടി സംഘത്തിന്റെ മേധാവി ഐജി അജിതാ ബീഗം […]
Read more

12 വർഷത്തിന് ശേഷം വീണ്ടും നീലക്കുറിഞ്ഞി വസന്തം: നീലപുതച്ച് മൂന്നാർ മലനിരകൾ

ഇടുക്കി: മൂന്നാർ ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകൾ വീണ്ടും അപൂർവമായ നീലക്കുറിഞ്ഞി വസന്തത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞി ചെടികൾ വരും മാസങ്ങളിൽ പൂത്തുലയുന്നതോടെ മലനിരകൾ നീലനിറത്തിൽ മുങ്ങുമെന്നാണ് പ്രതീക്ഷ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് കുറിഞ്ഞിപ്പൂക്കളുടെ പൂക്കാലം പൂർണതയിലെത്തുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് പ്രധാന സ്വാഭാവിക പുൽമേടുകളിലാണ് കുറിഞ്ഞിപ്പൂക്കൾ പ്രധാനമായും വിരിയുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നിവിടങ്ങളിൽ ഇതിനോടകം തന്നെ ചിലയിടങ്ങളിൽ […]
Read more

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തൃശ്ശൂര്‍: പാലിയേക്കര മേല്‍പ്പാലത്തിനടിയില്‍ എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തലവണിക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ധര്‍മ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 14ന് രാവിലെയാണ് മേല്‍പ്പാലത്തിന്റെ തൂണില്‍ ചാരിയിരിക്കുന്ന നിലയില്‍ ചന്ദ്രന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. […]
Read more

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന് പ്രഖ്യാപിക്കും. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ സംബന്ധിച്ച അന്തിമവിധി പറയു ശിക്ഷ നിർണയത്തിന് മുന്നോടിയായി ജില്ലാ നിയമസഹായ അതോറിറ്റി (DLSA) സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള വാദം വ്യാഴാഴ്ച പൂർത്തിയായി. പ്രതി പറഞ്ഞ കാര്യങ്ങൾ അതേപടി രേഖപ്പെടുത്തിയ റിപ്പോർട്ടാണിതെന്നും, സ്വതന്ത്രമായ സാമൂഹിക വിലയിരുത്തൽ റിപ്പോർട്ടല്ലെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ റിപ്പോർട്ടിനെ ശക്തമായി എതിർത്തു. ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കൊല്ലപ്പെട്ട സുധാകരന്റെ […]
Read more

Recent News