Category: kerala

യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടത്; കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ യോഗ്യതയുള്ള ആളെ കെപിസിസി പ്രസിഡന്റ് ആക്കുന്നതിൽ വിയോജിപ്പില്ലെന്നും ജാതി ഗ്രൂപ്പ് സമവാക്യങ്ങൾ മാനദണ്ഡമാകരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫിന് 102 സീറ്റ് കിട്ടി എന്നത് വലിയ കാര്യമായി കാണേണ്ടതില്ല. ഇനിയും തെരഞ്ഞെടുപ്പ് വരാനുണ്ട്. യോഗ്യതയുള്ള ആളായിരിക്കണം പാർട്ടിയെ നയിക്കേണ്ടതെന്നും കെപിസിസിക്ക് അടിയന്തരമായി പ്രസിഡൻ്റ് ഉണ്ടാവണമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു. സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്‍റ് ചുമതലയിൽ കാര്യമായി ശ്രദ്ധിക്കാനാകുന്നില്ല. മന്ത്രിയായതിന് തൊട്ടുപിന്നാലെ തന്നെ പ്രസിഡന്‍റ് […]
Read more

‘എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് എം എം മണിയുടെ രീതി, പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല’; മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം. മണിയുടെ പ്രസ്‌താവനയിൽ മറുപടിയുമായി വനം വകുപ്പ് മന്ത്രി ഷിബുബേബി ജോൺ. പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ല. എഴുന്നേറ്റ് ചീത്ത വിളിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. അത് അങ്ങനെ ശീലിച്ചുപോയി. അതിന് മറുപടി പറഞ്ഞ് സമയംകളയാനാകില്ലെന്നും മന്ത്രി പറഞ്ഞു. അങ്ങേർക്കൊക്കെ മറുപടി പറഞ്ഞ് സമയം കളയാനാകുമോ? അദ്ദേഹത്തിന്റെ പ്രായംവെച്ച് ഓരോരുത്തർ പോയി ഓരോന്ന് ചോദിക്കും. അദ്ദേഹത്തിന് എന്റെ പേരുപോലും അറിയില്ല. ചോദിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുക, നാല് ചീത്ത പറയുക എന്നതാണ് അറിയാവുന്നത്. അങ്ങനെ അത് ശീലിച്ചുപോയി. […]
Read more

‘4കെയില്‍ റെഡി ആക്കി വച്ചിട്ടുണ്ടെന്ന് ആന്‍റണി പറഞ്ഞു’; നരസിംഹം റീ റിലീസിനെക്കുറിച്ച് സംവിധായകന്‍ ഷാജി കൈലാസ്

പഴയ സിനിമകളുടെ റീ റിലീസുകള്‍ ഇന്ന് പുതിയ കാര്യമല്ല. തമിഴിലും ഹിന്ദിയിലുമൊക്കെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ട്രെന്‍ഡ് പതിയെ മലയാളത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെ എത്തിയ പല ചിത്രങ്ങളും തിയറ്ററില്‍ ആളെ കൂട്ടിയിട്ടുണ്ട്. എന്നാല്‍ മറ്റ് ചില ചിത്രങ്ങളാവട്ടെ ഒരു ചലനവും സൃഷ്ടിക്കാതെ പോയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളില്‍ ഒന്നായ നരസിംഹത്തിന്‍റെ റീ റിലീസ് സാധ്യതയെക്കുറിച്ച് അതിന്‍റെ സംവിധായകന്‍ ഷാജി കൈലാസ് തുറന്നുപറയുകയാണ്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇതേക്കുറിച്ച് പറയുന്നത്. ഇത് […]
Read more

മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമം; കേസെടുത്ത് പൊലീസ്

കൽപ്പറ്റ: കോൺഗ്രസ് നേതാക്കളെ വിളിച്ച് മന്ത്രിയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ്കുമാർ നൽകിയ പരാതിയിലാണ് വയനാട് സൈബർ പോലീസ് കേസെടുത്തത്. വയനാട് എം.പി.യുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേനയാണ് നേതാക്കൾക്ക് ഫോൺ സന്ദേശം എത്തിയത്. വിദ്യാ ബാലകൃഷണന് പുറമെ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് തുടങ്ങിയവർക്കും ഇത്തരത്തിൽ ഫോൺകോൾ വന്നതായാണ് വിവരം. രാജ്കുമാർ ആണെന്ന് പറഞ്ഞാണ് വിദ്യയെ മറ്റൊരു നമ്പറിൽ നിന്ന് ഒരാൾ വിളിച്ചത്. സമാനരീതിയിൽ […]
Read more

പ്രിയദർശിനി പദ്ധതി വൻ വിജയം, നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി വൻ വിജയമെന്ന് ​ഗതാ​ഗത മന്ത്രി സി പി ജോൺ. കഴിഞ്ഞ ഒരു മാസം 3.81 കോടി സർവീസുകൾ നടത്തിയെന്നും സ്ത്രീ യാത്രക്കാരുടെ എണ്ണം ഒരു ദിവസം 12 ലക്ഷമായി ഉയർന്നെന്നും മന്ത്രി പറഞ്ഞു. നേരത്തെ അഞ്ചര ലക്ഷമായിരുന്നു സ്ത്രീ യാത്രക്കാരുടെ എണ്ണം. ടൂറിസം രംഗത്തും നേട്ടമുണ്ടായി. ഗവി, പൊന്മുടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലും സന്ദർശകർ വർധിച്ചു. മലക്കാപ്പാറയിൽ 48 ശതമാനം സന്ദർശകർ കൂടിയെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. പ്രിയദർശിനി മൂലം മാസം 60 […]
Read more

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നീക്കം; നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

എറണാകുളം: സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല. ആറു മാസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് നിര്‍ദേശം. അതേസമയം സര്‍വ്വകലാശാല നീക്കത്തില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം. സര്‍വകലാശാലയിലെ പ്രഫഷനല്‍ സ്വാശ്രയ സ്ഥാപനങ്ങളെ 2017 ലാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനപ്രകാരം സിപാസ് സൊസൈറ്റി രൂപീകരിച്ച് കൈമാറിയത്. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് തുടങ്ങി 650 കോടിയോളം ആസ്തിയുള്ള 21 സ്ഥാപനങ്ങളാണ് കൈമാറിയത്. സാമ്പത്തിക പ്രതിസന്ധി അടക്കം പറഞ്ഞായിരുന്നു […]
Read more

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ മൈസൂരൂ ചാമരാജ് നഗറിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 9ന് പുലർച്ചെ മുതലാണ് കുടുംബത്തെ കാണാതെ ആയത്. വാണിയംകുളം പനയൂരിലെ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കാണാതായത്. തെരച്ചിലിനായി ബാബു ഭാസ്കറിൻ്റെ മൂത്തമകൻ വൈശാഖും കർണാടകയിൽ എത്തിയിരുന്നു. വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട ഇവരുടെ പിക്കപ്പ് […]
Read more

പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാര് : എം എം മണി

ഇടുക്കി : വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി. മര്യാദയ്ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല. പൊലീസുകാര്‍ ഞങ്ങള്‍ക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാരെന്നും മണി പറഞ്ഞു. ഇടുക്കി കഞ്ഞിക്കുഴി മേഖലയില്‍ റവന്യൂ ഭൂമി വനംവകുപ്പ് കയ്യടക്കുന്നുവെന്ന് ആരോപിച്ച് കര്‍ഷക സംഘം സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് മണിയുടെ ഭീഷണിയും മുന്നറിയിപ്പും. ‘ഫോറസ്റ്റുകാര് പൊലീസ് ചമയണ്ടാ…. പൊലീസുകാര് ഫോറസ്റ്റും ചമയണ്ടാ…. മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്താല്‍ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കില്‍ മര്യാദകേട് ഞങ്ങള്‍ക്ക് സ്വീകരിക്കേണ്ടി […]
Read more

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” 2026 ഡിസംബർ 3 ന് തീയേറ്ററിലെത്തും

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ […]
Read more

തൊപ്പിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി പൊലീസ്. സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് നോട്ടീസ്. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് നടപടി. തൊപ്പിയുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മറുപടി നല്‍കിയ ശേഷമാണ് തൊപ്പി ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആലുവ […]
Read more

Recent News